ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ്: കൊടുങ്ങല്ലൂർ അസ്മാബി കോളേജിനും ഫിസാറ്റ് അങ്കമാലിക്കും തകർപ്പൻ വിജയം

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൻ്റെ മധ്യമേഖലാ മത്സരങ്ങളിൽ കൊടുങ്ങല്ലൂർ അസ്മാബി കോളേജും ഫിസാറ്റ് അങ്കമാലിയും തകർപ്പൻ വിജയങ്ങളുമായി മുന്നേറി. അസ്മാബി കോളേജ് 140 റൺസിന് എം.ഇ.എസ് മാറമ്പിള്ളിയെ തോല്പിച്ചപ്പോൾ ഫിസാറ്റ് അങ്കമാലി പത്ത് വിക്കറ്റിന് കറുകുറ്റി എസ്.സി.എം.എസ് കോളേജിനെ തകർത്തു. അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബി.സി.ജി ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ നടന്നത്.

ഫിസാറ്റ് അങ്കമാലിക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എസ്.സി.എം.എസ് കോളേജ് 19.4 ഓവറിൽ വെറും 97 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റൻ വിഷ്ണു വി. ബി, രണ്ട് വിക്കറ്റ് വീതം നേടിയ ആശിഷ് ക്രിസ്റ്റഫർ, ആഗ്നൽ എന്നിവരാണ് ഫിസാറ്റ് അങ്കമാലിയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഫിസാറ്റ് 8.5 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി. ശ്രീഹരി 49-ഉം ശ്രേയസ് സുധീർ 43-ഉം റൺസുമായി പുറത്താകാതെ നിന്നു.

സ്കോർ: എസ്.സി.എം.എസ് കോളേജ് 19.4 ഓവറിൽ 97-ന് ഓൾ ഔട്ട്, ഫിസാറ്റ് അങ്കമാലി – 8.5 ഓവറിൽ 98/0.

മറ്റൊരു മത്സരത്തിൽ കൊടുങ്ങല്ലൂർ അസ്മാബി കോളേജ് 140 റൺസിനാണ് മാറമ്പള്ളി എം.ഇ.എസ് കോളേജിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസ്മാബി കോളേജ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. 47 റൺസെടുത്ത അഖിലും 39 റൺസെടുത്ത ക്യാപ്റ്റൻ ഫഹീമുമാണ് അസ്മാബിക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എം.ഇ.എസ് 11.2 ഓവറിൽ വെറും 58 റൺസിന് ഓൾ ഔട്ടായി. മൂന്നോവറിൽ ഒൻപത് റൺസ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റെടുത്ത സെബാസ്റ്റ്യൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് അസ്മാബി കോളേജിന് അനായാസ വിജയമൊരുക്കിയത്.

അസ്മാബി കോളേജ് 20 ഓവറിൽ 198/7, എം.ഇ.എസ് കോളേജ് 11.2 ഓവറിൽ 58/10.

Hot this week

കനത്ത ചൂടിൽ വെന്തുരുകി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില...

ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) വിഷു 2026 ഭംഗിയായി ആഘോഷിച്ചു

 ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു...

യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം

2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക...

ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ)ധനസഹായം നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

ഇന്ത്യൻ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേർന്ന്...

Topics

സി.ഡി.സി തലപ്പത്തേക്ക് എറിക്ക ശ്വാർട്‌സ് ; വൈറ്റ് ഹൗസ് നടപടികൾ ആരംഭിച്ചു

അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഏജൻസിയായ സി.ഡി.സി ഡയറക്ടറായി മുൻ ഡെപ്യൂട്ടി സർജൻ...

മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി

യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമർശങ്ങളെ വിമർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി...

ജോലിയും ജീവിതവും: തലമുറകൾക്കായുള്ള ചില ചിന്തകൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ്, എന്റെ കുട്ടികളിലൊരാൾ ചിന്തോദ്ദീപകമായ ഒരു ചോദ്യം എന്നോട്...
spot_img

Related Articles

Popular Categories

spot_img