ഇന്ത്യൻ ഭൂമി ചൈന കൈയേറിയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? രാഹുൽ ഗാന്ധിയെ വിമർശിച്ച് സുപ്രീം കോടതി

രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചൈന ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തിയെന്ന പരാമർശത്തിലാണ് കോടതി വിമർശനമുന്നയിച്ചത്. ചൈന 2,000 കിലോമീറ്റർ ഇന്ത്യൻ ഭൂമി കൈയേറിയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാമെന്ന് കോടതിയുടെ ചോദ്യം.

യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം പ്രസ്താവന നടത്താൻ പാടില്ലായിരുന്നു. എന്തുകൊണ്ട് ഈ വിഷയം പാർലമെൻ്റിൽ ഉന്നയിച്ചില്ലെന്നും ഇത്തരം വിഷയങ്ങൾ സോഷ്യൽ മീഡിയയിലല്ല ഉന്നയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതിയുടെ വിമർശനം.

2020-ൽ ചൈനയുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്ന കേസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ടക്കേസിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇടക്കാല ആശ്വാസം അനുവദിച്ചെങ്കിലും പരാമർശങ്ങളോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു.

“അദ്ദേഹത്തിന് ഇതൊക്കെ പറയാൻ കഴിയുന്നില്ലെങ്കിൽ… എങ്ങനെയാണ് പ്രതിപക്ഷ നേതാവാകാൻ കഴിയുക?” എന്ന് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയെ അറിയിച്ചു. എന്നാൽ പിന്നെ എന്തുകൊണ്ടാണ് പാർലമെൻ്റിൽ ഇത്തരം കാര്യങ്ങൾ പറയാതെ, സോഷ്യൽ മീഡിയയിൽ പറയുന്നത് എന്നായിരുന്നു ജസ്റ്റിസ് ദത്ത ചോദിച്ചത്.

Hot this week

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട...

Topics

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...
spot_img

Related Articles

Popular Categories

spot_img