ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ ലോക റെക്കോർഡുമായി ഇംഗ്ലീഷ് മധ്യനിര ബാറ്റർ ജോ റൂട്ട്. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ നാലാം ദിനമാണ് ജോ റൂട്ട് 105 റൺസുമായി ആതിഥേയരുടെ രക്ഷയ്ക്കെത്തിയത്.
സ്വന്തം രാജ്യത്ത് നടക്കുന്ന ഹോം മാച്ചുകളിൽ ഏറ്റവുമധികം സെഞ്ച്വറികളെന്ന അപൂർവ നേട്ടമാണ് റൂട്ട് ഞായറാഴ്ച സ്വന്തമാക്കിയത്. ഈ നാഴികക്കല്ലിലേക്കുള്ള സ്വപ്നക്കുതിപ്പിൽ ലോക ക്രിക്കറ്റിലെ ലെജൻഡുകളായ മൂന്ന് മുൻകാല താരങ്ങളെയാണ് റൂട്ട് മറികടന്നത്.
ശ്രീലങ്കയുടെ മഹേല ജയവർധനെ (23), ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് (23), ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (23) എന്നിവരെയാണ് ഇന്ന് ജോ റൂട്ട് പിന്നിലാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശുന്ന ഇംഗ്ലണ്ടിനെ റൂട്ടിൻ്റേയും ഹാരി ബ്രൂക്കിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
നിലവിൽ അഞ്ചാം ദിനം രണ്ടാമിന്നിങ്സിൽ നാല് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺസ് കൂടി മതി.