വഴികാട്ടിയായി ‘പാസ്‌വേഡ്’ കരിയർ ഗൈഡൻസ് ക്യാമ്പ്

മുക്കം: സർക്കാർ തലത്തിലെ ഉന്നത ജോലികളിലേക്കും മികച്ച കരിയർ സാധ്യതകളിലേക്കും വിദ്യാർഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ആവിഷ്കരിച്ച പാസ്‍‍വേഡ് കരിയർ ഗൈഡൻസ് ക്യാമ്പ് കൂമ്പാറ മർകസ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കോഴിക്കോട് എൻ.ഐ.ടിയിലെ ഇന്റർനാഷണൽ അലുംനെ ആൻഡ് കോർപ്പറേറ്റ് റിലേഷൻ ഡീൻ ഡോ. രവിവർമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

ഹയർ സെക്കൻഡറി വിദ്യാർഥികളിൽ കരിയറിനെകുറിച്ച് അവബോധം വളർത്തുക, സിവിൽ സർവീസ് അടക്കമുള്ള മത്സര പരീക്ഷകളിലേക്ക് പ്രാപ്തരാക്കുക എന്നിവയാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങൾ. ട്യൂണിംഗ്, ഫ്ലവറിംഗ്, എക്‌സ്‌പ്ലോറിംഗ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ട്യൂണിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന 16 വിദ്യാർഥികൾക്കായി ഫ്ലവറിംഗ് എന്ന പേരിൽ ജില്ലാതലത്തിലും  120 പേർക്ക് എക്‌സ്‌പ്ലോറിംഗ് ഇന്ത്യ എന്ന പേരിൽ സംസ്ഥാനതലത്തിലും തുടർ ക്യാമ്പുകൾ നടക്കും. ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളിലും യൂണിവേഴ്സിറ്റികളിലുമായി പത്തുദിവസം നീണ്ടു നിൽക്കുന്ന കരിയർ ടൂറിൽ പങ്കെടുക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. 

ഉദ്ഘാടന ചടങ്ങിൽ മൈനോറിറ്റി കോച്ചിങ് സെന്റർ പ്രിൻസിപ്പൽ ഡോ. അബ്ദുറസാഖ്  പി.പി ക്യാമ്പ് പ്രോജക്ട് വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് ബെന്നി അബ്രഹാം  അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക് ഡയറക്ടറേറ്റ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. 

വിവിധ സെഷനുകളിലായി സക്കരിയ എം വി, താലിസ്, അജ്മൽ ടി പി, ശഹാന ജാസ്മിൻ  ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് അയിശാബി എ, കോഴിക്കോട് കലക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് രാകേഷ്, കലക്ടറേറ്റ് സീനിയർ ക്ലർക്ക് പ്രസാദ്, നവാസ് യു, ഡോ. അശ്റഫ് കെ കെ, സ്റ്റാഫ് സെക്രട്ടറി നശീദ യു പി, അബ്ദുസലാം വി കെ, മുഹമ്മദ്‌ സുബിൻ പി എസ് ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസിർ കെ. സ്വാഗതവും  ക്യാമ്പ് കോഡിനേറ്റർ ഡോ. നാസർ കുന്നുമ്മൽ നന്ദിയും പറഞ്ഞു. പാസ്സ്‌വേർഡ് ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി വിഭാഗം നടത്തുന്ന അഭിരുചി പരിശോധനയായ കെ-ഡാറ്റിൽ പങ്കെടുക്കാനും അവസരം ലഭിക്കും.

Hot this week

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍; മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

83ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നാളെ പുലര്‍ച്ചെ പ്രഖ്യാപിക്കും; ഡികാപ്രിയോയുടെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മുന്നില്‍

83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക്...

Topics

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....
spot_img

Related Articles

Popular Categories

spot_img