കെപിസിസിയില്‍ പുനഃസംഘടന. പുതിയ സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ വരും. എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സാധ്യത പട്ടിക ഹൈക്കമാൻഡിന് കൈമാറും. പുനഃസംഘടന പ്രഖ്യാപനം ഈ ആഴ്ചയുണ്ടാകും.
നിലവിൽ ചുമതല ഇല്ലാതെ നിൽക്കുന്ന മുൻ എംഎൽഎമാർ അടക്കമുള്ളവർ പുതിയ കെപിസിസി പട്ടികയിൽ ഇടം പിടിക്കും. യുവജന വനിതാ പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം. പുനഃസംഘടന ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാളെ ഡൽഹിയിലേക്ക് തിരിക്കും.
10 ഡിസിസി അധ്യക്ഷൻമാർ എന്തായാലും മാറുമെന്നാണ് സൂചന. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ഒഴികെ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് നിലവിലെ ധാരണ. തൃശൂർ ഡിസിസി അധ്യക്ഷനെ പുതിയതായി നിയമിച്ചതാണെന്നതും മറ്റ് മൂന്ന് അധ്യക്ഷന്മാർ നന്നായി പ്രവർത്തിക്കുന്നുണ്ട് എന്നുള്ളത് കണക്കിലെടുത്തുമാണ് തീരുമാനം.
ഡിസിസി അധ്യക്ഷന്മാർ ആകാൻ സാധ്യതയുള്ളവർ ഇവരൊക്കെ:
തിരുവനന്തപുരം
മണക്കാട് സുരേഷ്
ചെമ്പഴന്തി അനിൽ
ശരത്ചന്ദ്രപ്രസാദ്
കൊല്ലം
എം.എം. നസീർ
തൊടിയൂർ രാമചന്ദ്രൻ
അഡ്വക്കേറ്റ് സൂരജ് രവി
പത്തനംതിട്ട
ജോർജ് മാമൻ കൊണ്ടൂർ
അഡ്വ എ. സുരേഷ് കുമാർ
പഴകുളം മധു
അനീഷ് വരിക്കണ്ണാമല
ആലപ്പുഴ
കെപിസിസി അംഗം ബൈജു
അഡ്വ അനിൽ ബോസ്
അഡ്വ ജോൺസൺ എബ്രഹാം
അഡ്വ കെ.ആർ. മുരളീധരൻ
കോട്ടയം
യുഡിഎഫ് ജില്ലാ ചെയർമാൻ ഫിൽസൺ
കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്
ഇടുക്കി
കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അശോകൻ
യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് എം.എൻ. ഗോപി
പാലക്കാട്
കെപിസിസി സെക്രട്ടറി പി.വി. രാജേഷ്