കേരളത്തിൽ മത്തി കൂടി, മത്സ്യലഭ്യതയിൽ നേരിയ കുറവെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്

കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യമെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ) പുറത്തുവിട്ട വാർഷിക പഠന റിപ്പോർട്ടിൽ പറയുന്നു.

6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ കേരളത്തിന് രാജ്യത്തെ മൂന്നാം സ്ഥാനമാണ് ഉള്ളത്. 7.54 ലക്ഷൺ ടൺ മീൻ പിടിച്ച ​ഗുജറാത്തിനാണ് ഒന്നാം സ്ഥാനം.6.79 ലക്ഷം ടണ്ണുള്ള തമിഴ്നാടിനാണ് രണ്ടാം സ്ഥാനം. ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം മത്തിയാണ് 1.49 ലക്ഷം ടണ്ണായിരുന്നു ലഭിച്ചത്.

രാജ്യത്താകെയുള്ള കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്. 2.63 ലക്ഷം ടൺ അയലയാണ് ലഭിച്ചത്. ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.

2024 കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനത്ത് അസാധാരണാംവിധം ഏറ്റക്കുറിച്ചുലുണ്ടായ വർഷമാണ്.കഴിഞ്ഞ വർഷത്തെ ആദ്യമാസങ്ങളിൽ മത്തി വളരെ കുറവായിരുന്നു. അതിനാൽ വില കിലോക്ക് 400 രൂപവരെ എത്തിയിരുന്നു. എന്നാൽ സെപ്തംബർ-ഡിസംബർ മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക് 20-30 വരെ കുറയുകയും ചെയ്തു.

Hot this week

തിരുവോണദിനത്തില്‍ ഉണ്ണാവൃതം ഇരിക്കുന്ന ഒരു കുടുംബം; വിശ്വാസം എന്താണെന്ന് നോക്കാം…

എല്ലായിടവും തിരുവോണ സദ്യക്കുള്ള ഒരുക്കങ്ങളായി കാണും. എന്നാൽ ആറന്മുളയിലെ ചില കുടുംബങ്ങളിലെ...

ട്രംപും മോദിയും തമ്മിലുണ്ടായിരുന്ന നല്ല ബന്ധം അവസാനിച്ചിരിക്കുന്നു; ഇന്ത്യ-യുഎസ് ബന്ധം വഷളായതില്‍ വീണ്ടും പ്രതികരിച്ച് ജോണ്‍ ബോള്‍ട്ടണ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടായിരുന്ന നല്ല ബന്ധം...

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ എസ്‌ഐആർ ആവശ്യപ്പെട്ട് ബിജെപി നേതാവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആവശ്യപ്പെട്ട്...

സമൃദ്ധിയുടെ നിറവിൽ ഇന്ന് തിരുവോണം

മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്‌മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം...

ഉള്ളുനിറയെ സ്‌നേഹം പകര്‍ന്ന അവര്‍ക്ക് പകരമാകാന്‍ ഏത് എഐയ്ക്കാകും? ഇന്ന് അധ്യാപകദിനം

ഇന്ന് അധ്യാപകദിനം. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ്...

Topics

ദി കിംഗ് ഈസ് ബാക്ക്; 35 വർഷത്തിന് ശേഷം അലക്സാണ്ടർ വീണ്ടും എത്തുന്നു

റീ റിലീസ് തരംഗത്തിൽ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘സാമ്രാജ്യം’ വീണ്ടും തിയറ്ററുകളിലേക്ക്...

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി, ഭാവിക്കായി വിശദമായ ഒരു റോഡ്മാപ്പ് ഞങ്ങൾ തയ്യാറാക്കി’: പ്രധാനമന്ത്രി

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജെഎൻ...

മണിപ്പൂർ സമാധാനത്തിലേക്ക്; ദേശീയപാത വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കികൾ

രണ്ടു വർഷത്തിലേറെ നീണ്ട സംഘർഷത്തിനു ശേഷം മണിപ്പൂർ സമാധാനത്തിലേക്ക്. ദേശീയ പാത...
spot_img

Related Articles

Popular Categories

spot_img