സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് നിരക്ക് ഏകീകരിച്ചു. വിവിധ സേവനങ്ങൾക്ക് പത്തു രൂപ മുതൽ 60 രൂപ വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾക്ക് പ്രത്യേക ഫീസ് ഉണ്ടെങ്കിൽ അതും ഈടാക്കാമെന്നും നിർദേശത്തിൽ പറയുന്നു.
പുതിയ ഫീസ് പൊതുജനങ്ങൾക്ക് അറിയാൻ അക്ഷയ സെൻ്ററുകളിൽ നിരക്ക് പ്രദർശിപ്പിക്കണമെന്നും അറിയിപ്പ് നൽകി. വ്യക്തിഗത ഡാറ്റാ സുരക്ഷ ഉറപ്പാക്കാൻ ഇൻഫർമേഷൻ കേരള മിഷനും സംസ്ഥാന അക്ഷയ പ്രോജക്ട് ഓഫീസർക്കും നിർദേശവും നൽകിയിട്ടുണ്ട്.