ഇന്ത്യയുടെ ജനാധിപത്യത്തിന് ഹാനികരം”; രാഹുൽ ഗാന്ധിയുടെ വോട്ട് ചോർച്ച ആരോപണത്തിനെതിരെ ബിജെപി

രാജ്യത്ത് വോട്ടർ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് ബിജെപി വിമർശനം. ആരോപണങ്ങളിൽ ഔദ്യോഗികമായി സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ രാഹുൽ എന്തുകൊണ്ട് സത്യവാങ്മൂലം സമർപ്പിക്കുന്നില്ലെന്ന് ചോദിച്ച ബിജെപി മീഡിയ സെൽ മേധാവി അമിത് മാളവ്യ, ഇതൊരു വ്യാജ കേസാണെന്നും വാദിച്ചു.

“രാഹുൽ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സത്യവാങ്‌മൂലം സമർപ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ, ഇത് യഥാർഥ കേസല്ലെന്നത് വ്യക്തമാകും. വസ്തുതകൾ മറയ്ക്കാനും, ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ വെച്ചുപിടിപ്പിച്ച്, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്താൻ നിയോഗിക്കപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനും മാത്രമാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങൾ നടത്തുന്നത്. ഇത്തരം പെരുമാറ്റം അശ്രദ്ധവും നമ്മുടെ ജനാധിപത്യത്തിന് ഹാനികരവുമാണ്,” അമിത് മാളവ്യ എക്സിൽ കുറിച്ചു.

ആരോപണത്തിന് പിന്നാലെ ഔദ്യോഗികമായി സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമർപ്പിക്കാൻ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശിച്ചിരുന്നു. തുടർ നടപടികള്‍ ആരംഭിക്കാനാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. രാഹുല്‍ ഗാന്ധി വാർത്താ സമ്മേളനത്തില്‍ എടുത്തുകാട്ടിയ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമർപ്പിക്കാനാണ് നിർദേശം. സത്യവാങ്മൂലത്തിന്റെ മാതൃകയും ലോക്‌സഭാ പ്രതിപക്ഷ നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചു നല്‍കി.

അതേസമയം വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ഇൻഡ്യാ സഖ്യം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും. ഒരു ലക്ഷത്തിലധികം പേർ റാലിയുടെ ഭാഗമാകുമെന്നാണ് സൂചന. ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഷിബു സോറന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച റാലിയാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച തെളിവുകൾ ഇന്നത്തെ റാലിക്ക് ശേഷം നടക്കുന്ന പൊതുപരിപാടിയിലും കോൺഗ്രസ് ഉന്നയിക്കും. റാലിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img