‘പലസ്തീനിയൻ പെലെ’, ഫുട്ബോൾ താരം സുലൈമാൻ അൽ ഒബീദ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിൽ പലസ്തീൻ അന്താരാഷ്ട്ര ഫുട്ബോൾ താരം കൊല്ലപ്പെട്ടു. സഹായ കേന്ദ്രത്തിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സുലൈമാൻ അൽ ഒബീദ് (41) കൊല്ലപ്പെട്ടത്. പലസ്തീനിയൻ പെലെ എന്ന പേരിൽ പ്രസിദ്ധനായ ഫുട്ബോൾ താരത്തിനാണ് ജീവൻ നഷ്ടമായത്. തന്റെ നീണ്ട കരിയറിൽ, 100ലധികം ഗോളുകൾ നേടിയ ഗാസ താരം, പലസ്തീൻ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള താരങ്ങളിൽ ഒരാളായിരുന്നു.

ഗാസയിലെ ഖദാമത്ത് അൽ-ഷാത്തി ക്ലബ്ബിൽ നിന്നാണ് അൽ ഒബീദ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അധിനിവേശ വെസ്റ്റ് ബാങ്കിലെ അൽ-അമാരി യൂത്ത് സെന്റർ ക്ലബ്ബിനോടൊപ്പം ചേ‍ർന്നു. അന്താരാഷ്ട്ര തലത്തിൽ, അൽ-ഒബീദ് അൽ ഫിദായ്‌ക്കൊപ്പം 24 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് രണ്ട് ഗോളുകൾ നേടി. അതിൽ ഏറ്റവും പ്രശസ്തമായത് 2010 ലെ വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ യെമൻ ദേശീയ ടീമിനെതിരെ നേടിയ ഒരു സിസർ കിക്ക് ഗോളായിരുന്നു. അൽ ഒബൈദിന് ഭാര്യയും അഞ്ച് മക്കളുമുണ്ട്.

അൽ ഒബീദിന്റെ മരണത്തോടെ, ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ​ഗാസ മുനമ്പിൽ കൊല്ലപ്പെട്ട കായിക താരങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും എണ്ണം 662 ആയി. ഗാസയിൽ കളിക്കാർ, പരിശീലകർ, അഡ്മിനിസ്ട്രേറ്റർമാർ, റഫറിമാർ, ക്ലബ് ബോർഡ് അംഗങ്ങൾ എന്നിവരുൾപ്പെടെ ഫുട്ബോളുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം ഇതോടെ 321 ആയി.

അതേസമയം, ഗാസയിലെ ആശുപത്രികളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം നാല് പുതിയ മരണങ്ങൾ രേഖപ്പെടുത്തിയതായി എൻക്ലേവിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പട്ടിണി മൂലമുള്ള മരണങ്ങളുടെ എണ്ണം 197 ആയി. മരിച്ചവരിൽ 96 പേ‍ർ കുട്ടികളാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img