ട്രംപ്- മോദി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി യുഎസിലേക്ക്. സെപ്റ്റംബർ അവസാനത്തോടെ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയോട് അനുബന്ധിച്ച് കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. അധിക തീരുവയിലും വ്യാപാര കരാറിലും ചർച്ചകൾ നടന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, വ്യാപാര ചർച്ചകളിൽ ഇന്ത്യക്ക് നിസഹകരണമനോഭാവം ഉണ്ടെന്ന് യുഎസ് പറഞ്ഞു. യുഎസ് ട്രഷറിസെക്രട്ടറി സ്കോട്ട് ബെസെൻ്റ് ആണ് ഈ പ്രസ്താവൻ നടത്തിയത്. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് കൊണ്ട് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.