റിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനിടെയാണ് എറ്റുമുട്ടൽ ഉണ്ടായത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഓഗസ്റ്റ് 12 ന് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ്റെ ബോർഡർ ആക്ഷൻ ടീമുകളുടെ പിന്തുണയോടെയാണ് സാധാരണയായി ഇത്തരം നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നത്. നുഴഞ്ഞുകയറ്റ ശ്രമത്തിന് ഇന്ത്യൻ സൈനികർ തിരിച്ചടിച്ചതോടെ വെടിവെയ്പ്പ് ആരംഭിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ച് സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല.