‘സുരക്ഷയ്ക്ക് ഭീഷണി’; ടെലിഗ്രാം, വാട്‌സ്ആപ്പ് കോളുകൾ നിരോധിച്ച് റഷ്യ

ഇൻ്റർനെറ്റ് നിയന്ത്രണം കർശനമാക്കുന്നതിൻ്റെ ഭാഗമായി ടെലിഗ്രാം, വാട്‌സ്ആപ്പ് എന്നീ മെസേജിങ് ആപ്പുകളിലെ കോളുകൾ നിയന്ത്രിച്ച് റഷ്യ. ആപ്പുകളിലെ കോളുകൾ ഭാഗികമായി നിയന്ത്രിക്കുന്നതായി റഷ്യൻ അധികൃതർ ബുധനാഴ്ച പ്രഖ്യാപിച്ചു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഈ നടപടി ആവശ്യമാണെന്നാണ് സർക്കാറിൻ്റെ മീഡിയ ആൻഡ് ഇൻ്റർനെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സറുടെ ന്യായീകരണം.

“നിയമ നിർവഹണ ഏജൻസികളുടെ റിപ്പോർട്ടനുസരിച്ച്, വിദേശ സന്ദേശവാഹകരായ ടെലിഗ്രാമും വാട്ട്‌സ്ആപ്പും വഴി പലരും റഷ്യൻ പൗരന്മാരെ കബളിപ്പിക്കാനും പണം തട്ടാനും ശ്രമിക്കുന്നുണ്ട്. അട്ടിമറിയിലും തീവ്രവാദ പ്രവർത്തനങ്ങളിലും വരെ ഉപയോഗിക്കുന്ന പ്രധാന കോളിങ് സേവനദാതാവായും ഈ ആപ്പുകൾ മാറിയിരിക്കുന്നു” റോസ്‌കോംനാഡ്‌സർ പറയുന്നു. പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന റഷ്യയുടെ അഭ്യർഥനകൾ ആപ്പ് ഉടമകൾ അവഗണിച്ചെന്നും ഇൻ്റർനെറ്റ് റെഗുലേറ്റർ ആരോപിച്ചു.

രാജ്യത്ത് ഇതിനോടകം തന്നെ ‌വാട്‌സ്ആപ്പ്, ടെലിഗ്രാം കോളുകൾ നിരോധിച്ചതായാണ് സൂചന. വാട്‌സ്ആപ്പിലും ടെലിഗ്രാമിലും കോളുകൾ തടസ്സപ്പെട്ടതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോളുകൾ പോകുന്നില്ലെന്നും പരസ്പരം സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്നില്ലെന്നും ഉപയോക്താക്കൾ പരാതിപ്പെട്ടു.

എന്നാൽ വിഷയത്തിൽ വാട്‌സ്ആപ്പോ ടെലിഗ്രാമോ പ്രതികരിച്ചിട്ടില്ല. റഷ്യൻ മീഡിയ മോണിറ്ററിംഗ് സർവീസായ ‘മീഡിയസ്കോപ്പി’ന്റെ കണക്കനുസരിച്ച് , ജൂലൈയിൽ റഷ്യയിലെ ഏറ്റവും ജനപ്രിയ പ്ലാറ്റ്‌ഫോമായിരുന്നു വാട്‌സ്ആപ്പ്. പ്രതിമാസം 96 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്.

ന്റർനെറ്റ് നിയന്ത്രണത്തിൻ്റെ ഭാഗമായി നിരവധി നടപടികൾ റഷ്യൻ അധികാരികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇൻ്റർനെറ്റ് നിയന്ത്രണ നിയമങ്ങൾ രൂപീകരിച്ച റഷ്യ, ഇവ പാലിക്കാത്ത വെബ്സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും നിരോധിക്കുകയും ചെയ്തു. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) സേവനങ്ങൾ ഉപയോഗിച്ച് ഈ നിയന്ത്രണങ്ങൾ മറികടക്കാൻ സാധ്യമാണെങ്കിലും, അവയും പലപ്പോഴും രാജ്യം തടയും. അടുത്തിടെ ഇന്റർനെറ്റ് കണക്ഷനുകൾ വ്യാപകമായി വിച്ഛേദിച്ച രാജ്യം, നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം തിരയുന്ന ഉപയോക്താക്കളെ ശിക്ഷിക്കുന്ന നിയമം പാസാക്കുകയും ചെയ്തിരുന്നു.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...
spot_img

Related Articles

Popular Categories

spot_img