വോട്ട് ചോരിയിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര രണ്ടാം ദിനത്തിൽ

വോട്ട് ചോരിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര രണ്ടാം ദിനത്തിൽ. ആരോപണങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വിമർശനം ശക്തമാക്കാനാണ് രാഹുലിൻ്റെ തീരുമാനം.

തെളിവുകൾ നിരത്തി ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെങ്കിലും വിമർശനം കൂടുതൽ കടുപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെയും ഇന്ധ്യാ സഖ്യത്തിന്റെയും തീരുമാനം. കുടുംബായിലെ അംബായിൽ നിന്നാണ് യാത്രയുടെ രണ്ടാം ദിനം ആരംഭിക്കുക. ആർജെഡി നേതാവ് തേജ്വസി യാദവും രാഹുലിന് ഒപ്പം വിവിധ ഇടങ്ങളിൽ ജനങ്ങളെ കാണും. ഡിയോയിലെ സൂര്യ ക്ഷേത്രവും രാഹുൽ സന്ദർശിക്കും. ഗയയിലാണ് രണ്ടാം ദിവസത്തെ യാത്ര സമാപിക്കുക. അതേസമയം ബീഹാറിനു സമാനമായി മറ്റ് സംസ്ഥാനങ്ങളിലും ക്രമക്കേട് നടന്നുവെന്ന് രാഹുൽ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഹരിയാന കോൺഗ്രസും രംഗത്ത് വന്നു.

ത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ബിഹാറിൽ സംസാരിച്ചിരുന്നു. ഇനി ഒരു സംസ്ഥാനത്തും വോട്ട് ചോരി അനുവദിക്കില്ലെന്നും ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് കൊള്ളയ്ക്ക് അറുതി വരുത്തുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഇന്ന് വോട്ട് വെട്ടിയവർ നാളെ റേഷൻ വെട്ടും. ജനരോഷം മോദിക്ക് താങ്ങാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സുപ്രീംകോടതി നിർദേശപ്രകാരം ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 65 ലക്ഷം പേരുടെ പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. ഓരോ വോട്ടും നീക്കം ചെയ്ത കാരണവും വ്യക്തമാക്കിയിരുന്നു. ‘വോട്ട് കൊള്ള’ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി തെളിവ് സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയുകയോ വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിരുന്നു. 

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img