പുടിനെയും സെലൻസ്കിയെയും ഒരുമിച്ച് ഇരുത്തി ചർച്ച നടത്തും, വൈറ്റ് ഹൗസിൽ നടന്ന ചർച്ച ഫലപ്രദം: ട്രംപ്

യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമി‍ർ സെലൻസ്കിയുമായി വൈറ്റ് ഹൗസിൽ നടന്ന ചർച്ച ഫലപ്രദമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സെലൻസ്കിയും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രമീകരണം ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്ക – റഷ്യ – യുക്രെയ്ൻ ത്രികക്ഷി ചർച്ച നടത്താനും ഉച്ചകോടിയിൽ തീരുമാനമായി. സമാധാന ഉടമ്പടി സാധ്യമാണോ അല്ലയോ എന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയാമെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെ യൂറോപ്യൻ യൂണിയൻ നേതാക്കൾ അഭിനന്ദിച്ചു.

സമാധാനശ്രമത്തിന് ട്രംപിന് നന്ദി അറിയിച്ച സെലൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്യൻ യൂണിയൻ്റെയും സഹായം ആവശ്യപ്പെട്ടു. താത്ക്കാലികമായ യുദ്ധവിരാമമല്ല, ശാശ്വതമായ സമാധാനമാണ് യുക്രെയ്ൻ ആഗ്രഹിക്കുന്നതെന്ന് സെലൻസ്കി വ്യക്തമാക്കി. ത്രികക്ഷി സമാധാന ചർച്ചകൾക്ക് തയ്യാറെന്നും സെലൻസ്കി ട്രംപിനെ അറിയിച്ചു. വെടിനിർത്തൽ ധാരണയായാൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നും സെലൻസ്കി പറഞ്ഞു.

റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് മറുപടി നൽകി. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്നും റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചർച്ചക്കിടെ പുടിനുമായി 40 മിനിറ്റോളം ട്രംപ് ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ആദ്യ ഘട്ടമായി പുടിനും സെലൻസ്കിയുമായുള്ള നേർക്കുനേർ ചർച്ചയ്ക്ക് വേദിയൊരുക്കും. അതിന് ശേഷം ത്രികക്ഷി ചർച്ചകൾ നടക്കുമെന്നും ട്രംപ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും യുക്രെയ്ന് സുരക്ഷ ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

സംഘർഷം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെ യൂറോപ്യൻ യൂണിയൻ നേതാക്കൾ അഭിനന്ദിച്ചു. അടുത്ത ചർച്ചയിൽ തന്നെ വെടിനിർത്തൽ സംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യൂറോപ്യൻ നേതാക്കൾ പറഞ്ഞു. സമാധാന ചർച്ചകളിൽ യൂറോപ്പിനെയും ഉൾപ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞു.

അലാസ്കയിൽ നടന്ന പുടിൻ – ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വൈറ്റ് ഹൗസിൽ സെലൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സെലൻസ്കി-ട്രംപ് കൂടിക്കാഴ്ച വാക്കുതർക്കത്തിൽ കലാശിച്ചിരുന്നു. ഇത്തവണ വെടിനിർത്തലിൽ തീരുമാനമായില്ലെങ്കിലും ചർച്ച ഫലപ്രദമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപും സെലൻസ്കിയും പ്രതികരിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img