ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ;ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ നടക്കും.ഒന്നരലക്ഷം പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനാണ് ടിവികെ ഒരുങ്ങുന്നത്. സമ്മേളന നഗരിയിൽ കനത്ത പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്.സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട പല പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. വിജയ് സുപ്രധാനപ്രഖ്യാപനങ്ങൾ നടത്താനും സാധ്യതയുണ്ട്.

നിയമസഭാ തിരഞ്ഞെടപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ടിവികെ മധുര സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം ടിവികെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും വിജയ് പറഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തിലാണ് സമ്മേളനത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിടുന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവാകും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പെന്നും വിജയ് പറഞ്ഞിരുന്നു.

മധുര സമ്മേളനത്തിന് ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍, കുട്ടികളുള്ള സ്ത്രീകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അസുഖമുള്ളവര്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ വരേണ്ടതില്ലെന്നും അവര്‍ ഓണ്‍ലൈനായി വീട്ടിലിരുന്ന് സമ്മേളനം കാണണമെന്ന് വിജയ് അഭ്യര്‍ഥിച്ചിരുന്നു.

Hot this week

മർകസ് ഖുർആൻ ഫെസ്റ്റിവലിന് നാളെ തുടക്കം

വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ...

 ലോകത്തിൽ ആദ്യമായിപീസ് പാർലമെന്റ്-കേരളത്തിൽ

വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിൽ ആദ്യമായി പീസ് പാർലമെന്റ് ജനുവരി...

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23ന്

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23-ആം തീയതി...

ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ബിജു സ്കറിയ

ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും...

ഭാവിയുടെ വിദ്യാഭ്യാസം പ്രതീക്ഷകളുടേത്: ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്

ആശങ്കകൾക്കപ്പുറം പ്രതീക്ഷകളുടെതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്(എം...

Topics

പാപം മനുഷ്യനെ  ദൈവാത്മാവിൽ നിന്ന് അകറ്റി, ശൂന്യതയിലേക് നയിക്കുന്നു; ഡോ. ലീന കെ.ചെറിയാൻ

ദൈവം തൻറെ ആത്മാവിനെ മനുഷ്യൻ്റെ ഉള്ളിലേക്കു ഊതിയപ്പോൾ  മനുഷ്യനു ജീവൻ ലഭിച്ചു...

ഗ്രാഫിക്സ് ഡിസൈനിംഗില്‍ മികവ് തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

ടൂണ്‍സ് ആനിമേഷന്‍സിന്റെ ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡിഫറന്റ്...

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങൾ ഏതൊക്കെ? ആവേശഭരിതരായി സിനിമാപ്രേമികൾ

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങളെപ്പറ്റിയാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച. കത്തോലിക്കാ...
spot_img

Related Articles

Popular Categories

spot_img