ബിസിനസ് വഞ്ചനാ കേസ്: ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി

ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി. സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചതിന് ട്രംപിനും രണ്ട് മക്കള്‍ക്കുമെതിരെ കീഴ്‌ക്കോടതി 500 ദശലക്ഷം ഡോളറാണ് ചുമത്തിയിരുന്നത്.

ഡോണള്‍ഡ് ട്രംപ് തന്റെ സമ്പത്ത് പെരുപ്പിച്ച് കാണിച്ചുവെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നല്‍കിയ കേസിലാണ് വിധി. അഞ്ച് പേരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് വിധി തീരുമാനിച്ചത്. ട്രംപിനെതിരെ ചുമത്തിയ 515 മില്യണ്‍ യുഎസ് ഡോളര്‍ വളരെ കൂടുതലാണെന്നാണ് പാനലിന്റെ വിലയിരുത്തല്‍. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വായ്പാ സ്ഥാപനങ്ങള്‍ക്കും നല്‍കിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റില്‍ ട്രംപിന്റെ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷന്‍ അവരുടെ ആസ്തി പെരുപ്പിച്ചു കാണിച്ചു എന്നാണ് പരാതി. കഴിഞ്ഞവര്‍ഷമാണ് ട്രംപിനെയും അദ്ദേഹത്തിന്റെ ട്രംപ് ഓര്‍ഗനൈസേഷനെയും കുറ്റക്കാരായി കണ്ടെത്തിയത്. ഡൊണാള്‍ഡ് ട്രംപ് , മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവര്‍ക്കെതിരെയായിരുന്നു നീക്കം.

സ്റ്റേറ്റ് ഫയല്‍ ചെയ്ത കേസില്‍ എതിര്‍ കക്ഷികളായ ട്രംപ് ഓര്‍ഗനൈസേഷന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന് ഏകദേശം അര ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് നിര്‍ദേശിക്കുന്ന കോടതിയുടെ ഉത്തരവ് അമേരിക്കന്‍ ഭരണഘടനയുടെ എട്ടാം ഭേദഗതിയെ ലംഘിക്കുന്ന അമിതമായ പിഴയാണ് എന്നാണ് കോടതി വിലയിരുത്തിയത്. അമേരിക്കയുടെ വിജയം എന്നാണ് ഈ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് പ്രതികരിച്ചത്. താന്‍ അധികാരത്തില്‍ വീണ്ടും വരുന്നത് തടയാനുള്ള രാഷ്ട്രീയ പ്രേരിതമായ കേസായിരുന്നു ഇതെന്നും ട്രംപ് പറയുന്നു.

Hot this week

ശബരിമല സ്വർണക്കൊള്ള: ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി SIT

ശബരിമല സ്വർണക്കൊള്ളയിൽ സ്വർണ വ്യാപാരി ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി...

ആസിയാൻ ഉച്ചകോടിക്ക് ഇന്ന് തുടക്കം: പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും

ആസിയാൻ ഉച്ചകോടിക്ക് ഇന്ന് തുടക്കം. മലേഷ്യയിലെ ക്വാലലംപൂരിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ...

‘ദുരിതബാധിത സ്ഥലം വാസയോഗ്യമാണോയെന്ന് പഠനശേഷം തീരുമാനിക്കും; വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും’; ദേവികുളം സബ്കളക്ടർ

ഇടുക്കി അടിമാലി കൂമ്പൻപാറയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പ്രതികരണവുമായി ദേവികുളം...

അടിമാലി മണ്ണിടിച്ചില്‍; വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം; സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റി

ഇടുക്കി അടിമാലിക്കടുത്ത് കൂമന്‍ പാറയില്‍ മണ്ണിടിഞ്ഞ് വീണ് വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന്...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...
spot_img

Related Articles

Popular Categories

spot_img