ഫിലദൽഫിയ : ജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാൻ ത്യാഗവും സമർപ്പണവും മുഖമുദ്രയാക്കിയ പാസ്റ്റർ എബ്രഹാം സാമൂവേലിന്റെ ജീവിതം സുവിശേഷകർക്ക് മാതൃകയാണെന്ന് പെൻസിൽവേനിയ സെനറ്റർ ജോ പിക്കോസി.
അമേരിക്കയിലെ ആദ്യ മലയാളി സഭയായ ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസ്സമ്പ്ളിയുടെ പ്രാരംഭ പ്രവർത്തകനും ന്യൂയോർക്ക് പെന്തകോസ്തൽ അസ്സമ്പ്ളിയുടെ സ്ഥാപകനുമായ പാസ്റ്റർ എബ്രഹാം സാമൂവേലിന്റെ 90- മത് ജന്മദിന പരിപാടിയിൽ പുരസ്‌കാരം നൽകി ആദരിച്ചു സംസാരിക്കുകയായിരുന്നു സെനറ്റർ.
അധ്യക്ഷത വഹിച്ച ഐ. പി. സി. അരുണാചൽ പ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ. ആൽവിൻ ഡേവിഡ്, പാസ്റ്റർ എബ്രഹാം സാമൂവേലിന്റെ സഭാ പ്രവർത്തനങ്ങൾ അനുസ്മരിച്ചു.
ആത്മ നിറവോടെയുള്ള ആത്മീക ശുശ്രുഷകളിലൂടെ, കുടുംബങ്ങളുടെ ആത്മീക ഉന്നമനത്തിനു സഹായിച്ച പാസ്റ്റർ എബ്രഹാം സാമൂവേൽ തന്റെ ജീവിതം തന്നെ സന്ദേശമാക്കിയെന്ന് ഐ. പി. സി. ജനറൽ പ്രെസ്ബിറ്റർ പാസ്റ്റർ. വർഗീസ് മത്തായി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
സിബിൻ മുല്ലപ്പള്ളി