ഡാലസിൽ ചരിത്രം കുറിച്ചു കേരള അസോസിയേഷന്റെ പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’ സമാപിച്ചു

 നോർത്ത് അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കേരള അസോസിയേഷൻ ഓഫ് ഡാലസ്  സംഘടിപ്പിച്ച പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’ ആവേശകരമായ പങ്കാളിത്തത്തോടെ സമാപിച്ചു. ഞായറാഴ്ച വൈകുന്നേരം ഗാർലാൻഡ് ബ്രോഡ്‌വേ ബുളവാർഡിലെ ഐ.സി.ഇ.സി  ബാങ്ക്വറ്റ് ഹാളിൽ നടന്ന സംഗമം, മാധ്യമ പ്രവർത്തകരെയും ബിസിനസ് സംരംഭകരെയും ഒരുപോലെ അണിനിരത്തി പുതിയൊരു ചർച്ചാ സംസ്കാരത്തിന് തുടക്കമിട്ടു.

കേരള അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡന്റ് ഷിജു എബ്രഹാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. നോർത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ സംഘടനകളായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക , ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്  എന്നീ സംഘടനകളുടെ ഭാരവാഹികളെയും പ്രതിനിധികളെയും ഒരേ വേദിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പ്രവാസി മലയാളികളെ ഒരുമിച്ച് നിർത്താനും, സമൂഹത്തിന്റെ വളർച്ചയിൽ മാധ്യമങ്ങൾക്കും ബിസിനസ് സംരംഭകർക്കും എന്ത് പങ്കുവഹിക്കാനാകും എന്നതിനെക്കുറിച്ചും ഫോറം ഗൗരവകരമായ ചർച്ചകൾക്ക് വേദിയൊരുക്കി.

സാമൂഹിക ശാക്തീകരണത്തിന്റെ ഭാഗമായി  അസോസിയേഷന്റെ സാമൂഹിക പ്രവർത്തനങ്ങളെ എങ്ങനെ കൂടുതൽ വിപുലീകരിക്കാം എന്നതിനെക്കുറിച്ച് ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഫോറത്തിൽ ഉയർന്നു വന്നു.
പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാനായി സംഘടിപ്പിച്ച സെഷനിൽ സദസ്സിൽ നിന്നുള്ളവർ സജീവമായി പങ്കെടുത്തു.

ബിസിനസ്-മീഡിയ സഹകരണം: ബിസിനസ് മേഖലയിലുള്ളവർക്കും മാധ്യമ പ്രവർത്തകർക്കും പരസ്പരം സഹകരിച്ച് എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ചുള്ള പ്രായോഗികമായ കാഴ്ചപ്പാടുകൾ നേതാക്കൾ പങ്കുവെച്ചു.

സണ്ണി മാളിയേക്കൽ (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്),സ്റ്റാർലൈൻ  സജി, ജോസ് പ്ലാക്കാട്ട് ,സുധ ജോസ്  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക),പട്രീഷ്യ ഉമാ ശങ്കർ (ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് . പി പി. ചെറിയാൻ (ഡി. മലയാളി),സജി സെബാസ്റ്റ്യൻ (ഏഷ്യാനെറ്റ്),മാത്യു നൈനാൻ (പ്രസിഡന്റ്,ഐ സി ഇ സി  ,ജിജി പി. സ്കറിയ (യൂട്യൂബർ),സുകു വർഗീസ് (വേൾഡ് മലയാളി കൗൺസിൽ മെമ്പർ) തുടെങ്ങി  സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു:

ഇവർക്ക് പുറമെ രാജൻ ചിറ്റാർ (മുൻ ഭാരവാഹി)., സിജു വി. ജോർജ്, ബെന്നി ജോൺ, കോശി പണിക്കർ, ജോർജ് ജോസഫ് വിലങ്ങോലിൽ, അനശ്വർ മാമ്പിള്ളി, തോമസ് ചിറമേൽ, അലക്സ് അലക്സാണ്ടർ, സിജു കൈനിക്കര തുടങ്ങിയവരും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.

“നമ്മുടെ സമൂഹത്തിന്റെ ഐക്യത്തിനും വളർച്ചയ്ക്കും ഇത്തരം കൂട്ടായ്മകൾ അത്യന്താപേക്ഷിതമാണ്. ഡാലസിലെ മലയാളികൾക്കിടയിൽ ഒരു പുതിയ മാറ്റത്തിന് ഈ ഫോറം തുടക്കമിടും,” എന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

ഡാലസിലെ വരുംകാല സാമൂഹിക പ്രവർത്തനങ്ങൾക്ക് വലിയൊരു ഊർജ്ജം പകർന്നു നൽകിയാണ് ഈ ഒത്തുചേരൽ അവസാനിച്ചതെന്ന് പരിപാടിയിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തികൊണ്ട് .കേരള അസോസിയേഷൻ ഓഫ് ഡാലസ് കമ്മിറ്റി സെക്രട്ടറി മൻജിത് കൈനിക്കര പറഞ്ഞു .

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img