അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചേതേശ്വര്‍ പുജാര. മുപ്പത്തിയേഴാം വയസിലാണ് പുജാരയുടെ വിരമിക്കല്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളാണ് പാഡഴിക്കുന്നത്. 103 ടെസ്റ്റുകളില്‍ നിന്നായി 19 സെഞ്ച്വറികള്‍ താരം നേടിയിട്ടുണ്ട്.
യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നുവെന്ന പേരില്‍ ചേതേശ്വര്‍പുജാരയെ ഏറെ നാളായി ബിസിസിഐ പരിഗണിച്ചിരുന്നില്ല. 2023 ല്‍ കെന്നിംഗ്ടണ്‍ ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പുജാര അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.
ഈ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുജാര തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അനുഭവപരിചയം കുറവുള്ള താരങ്ങളെയാണ് ബിസിസിഐ പരിഗണിച്ചത്.സോഷ്യല്‍മീഡിയയിലൂടെയാണ് പുജാരയുടെ വിരമിക്കല്‍ പ്രഖ്യാപനം.