ഹാരി രാജകുമാരന്‍ ഡയാന രാജകുമാരിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒരുക്കുന്നു? നെറ്റ്ഫ്ലിക്സില്‍ 2027ല്‍ റിലീസെന്ന് റിപ്പോര്‍ട്ട്

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഡയാന രാജകുമാരിയെ കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മിക്കാനായി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ റോയല്‍ ദമ്പതികള്‍ നെറ്റ്ഫ്‌ളിക്‌സുമായി ഡോക്യുമെന്ററിക്കായുള്ള കരാര്‍ ഒപ്പിട്ടുവെന്നാണ് സൂചന. 2027ലാണ് ഡയാന രാജകുമാരിയുടെ 30-ാം ചരമവാര്‍ഷികം. ഈ അവസരത്തില്‍ ഡോക്യുമെന്ററി പുറത്തിറക്കാനാണ് തീരുമാനം.

“ഹാരി ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നെറ്റ്ഫ്‌ളിക്‌സ് തീര്‍ച്ചയായും അതിന് സമ്മതം മൂളും”; എന്നാണ് അടുത്ത വൃത്തങ്ങള്‍ സണ്‍ ദിനപത്രത്തോട് പറഞ്ഞത്.

ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാര്‍ പുതുക്കല്‍ ചര്‍ച്ചകളില്‍ നിരവധി ഷോകളുടെ ആശയങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു എന്നാണ് സൂചന. മേഗന്റെ നെറ്റ്ഫ്‌ളിക്‌സ് ഷോയായ ‘വിത്ത് ലൗ, മേഗന്റെ’ രണ്ടാമത്തെ സീസണ്‍ ഓഗസ്റ്റ് 26ന് സ്ട്രീമിംഗ് ആരംഭിക്കും. 2020ല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ സജീവ അംഗത്വം രാജിവെച്ച ശേഷം കാലിഫോര്‍ണിയയിലേക്ക് താമസം മാറിയ ഹാരിയും മേഗനും ഉഗാണ്ടയിലെ അനാഥരായ കുട്ടികളെ കുറിച്ചുള്ള മസാക്ക കിഡ്‌സ്, എ റിഥം വിത്തിന്‍ എന്ന ഡോക്യുമെന്ററിയിലും ഭാഗമാകുന്നുണ്ട്.

1997ല്‍ പാരിസില്‍ വെച്ച് വാഹനാപകടത്തില്‍ ഡയാന മരിക്കുമ്പോള്‍ ഹാരിക്ക് വെറും 12 വയസായിരുന്നു. ആ നഷ്ടം വലുതും ഒറ്റപ്പെടുത്തുന്നതുമായിരുന്നു എന്ന് ഹാരി പറഞ്ഞിരുന്നു.

മേഗന്റെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഷോ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം രാജകുടുംബത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞതുകൊണ്ടാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അത് അവരെ രാജകുടുംബത്തില്‍ നിന്നും കൂടുതല്‍ അകറ്റി നിര്‍ത്തി. കൂടാതെ സഹോദരങ്ങളായ ഹാരിയും വില്യമും ശത്രുക്കളാവുകയും ചെയ്തു. ഇനി ഡയാനയെ കുറിച്ചുള്ള ഡോക്യുമെന്ററി കൂടി എത്തിയാല്‍ രാജകുടുംബത്തിന് വലിയ പ്രഹരമായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Hot this week

ജോയ്ആലുക്കാസ് പുതിയ ബ്രാൻഡ് അംബാസഡറായി സമന്താ റൂത്ത് പ്രഭു

ലോകോത്തര ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ദക്ഷിണേന്ത്യന്‍ സിനിമാ താരം സമന്താ റൂത്ത്...

‘കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ല’; അട്ടപ്പാടിയിൽ വൻ പ്രതിഷേധം

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ...

അഭിമാന നിമിഷം: തഅമീന ഫാത്തിമ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീമിലേക്ക്

കേരള ഫുട്ബോളിന് അഭിമാന നിമിഷം. Asian Football Confederation AFC U-17...

ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ , മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ...

7300 എംഎഎച്ച് ബാറ്ററി, 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ; ലോഞ്ചിനൊരുങ്ങുന്ന വണ്‍ പ്ലസ് 15 കാത്തു വെച്ചിരിക്കുന്നത്

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ പുതിയ ഫോണ്‍ വണ്‍...

Topics

സ്വര്‍ണപ്പാളി വിവാദം: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഹരിപാട്...

”ഞാന്‍ വരും, കാണും”; കരൂര്‍ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്

കരൂര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്. രണ്ട്...
spot_img

Related Articles

Popular Categories

spot_img