മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് വോളി ടൂർണമെന്റ് കിരീടം:സെന്റ് പോൾസിന്

ഡാളസ് : 2025-ലെ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് പുരുഷന്മാരുടെ വോളിബോൾ  ടൂർണമെന്റിൽ ഡാളസ്സിലെ സെന്റ് പോൾസ് മാർത്തോമ പള്ളിക്ക് വിജയം.ഈ വർഷം കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച്  അജയ്യരായി നിലകൊണ്ട ഡാളസ് .സെന്റ് പോൾസ് ഫൈനലിൽ ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ നിന്നുള്ള മറ്റൊരു യുവ ടീമിനെ ആവേശകരമായ പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ്  കിരീടം നേടിയത്.

 RYSE എനർജി സ്റ്റാർ സെന്ററിൽ വെച്ചാണ് മത്സരം നടന്നത്. വെറും 2 വർഷം മുമ്പ് മാത്രം വോളിബോൾ കളിച്ചു തുടങ്ങിയ യുവത്വവും പ്രതിഭയുമുള്ള ടീമാണ് ഇവർ. കഴിഞ്ഞ വർഷം ഫൈനലിൽ എത്തിയിരുന്നെങ്കിലും തോൽവിയായിരുന്നു ഫലം. എന്നാൽ ഇത്തവണ അവർ ആ പരാജയത്തെ  മറികടന്ന് ചാമ്പ്യൻഷിപ്പ് നേടി.ജേക്കബ് സഖറിയ ടീം ക്യാപ്റ്റനും . സോജി സഖറിയ കോച്ചുമായിരുന്നു

 “ഈ ടൂർണമെന്റിൽ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ദൈവഭയമുള്ള കുട്ടികളുടെ ഒരു കൂട്ടത്തെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യവും ബഹുമതിയുമാണ്. കാഴ്ചകൊണ്ടല്ല, വിശ്വാസം കൊണ്ട് മുന്നോട്ട് പോകാൻ എല്ലാവർക്കും ഇതൊരു ജീവിത പാഠമായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ, വോളിബോൾ കളിക്കാൻ മാത്രമല്ല, ഉപവസിച്ചും പ്രാർത്ഥിച്ചും വേദപുസ്തക ഭാഗങ്ങൾ പങ്കുവെച്ചും ഒരുമിച്ച് ആരാധിച്ചും ദൈവത്തോട് കൂടുതൽ അടുക്കാനും ടീം പഠിച്ചു. എല്ലാ മഹത്വവും സർവ്വശക്തനായ ദൈവത്തിന്!”കോച്ച് സോജി സഖറിയ പറഞ്ഞു.

പി പി ചെറിയാൻ

Hot this week

ജോയ്ആലുക്കാസ് പുതിയ ബ്രാൻഡ് അംബാസഡറായി സമന്താ റൂത്ത് പ്രഭു

ലോകോത്തര ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ദക്ഷിണേന്ത്യന്‍ സിനിമാ താരം സമന്താ റൂത്ത്...

‘കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ല’; അട്ടപ്പാടിയിൽ വൻ പ്രതിഷേധം

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ...

അഭിമാന നിമിഷം: തഅമീന ഫാത്തിമ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീമിലേക്ക്

കേരള ഫുട്ബോളിന് അഭിമാന നിമിഷം. Asian Football Confederation AFC U-17...

ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ , മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ...

7300 എംഎഎച്ച് ബാറ്ററി, 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ; ലോഞ്ചിനൊരുങ്ങുന്ന വണ്‍ പ്ലസ് 15 കാത്തു വെച്ചിരിക്കുന്നത്

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ പുതിയ ഫോണ്‍ വണ്‍...

Topics

സ്വര്‍ണപ്പാളി വിവാദം: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഹരിപാട്...

”ഞാന്‍ വരും, കാണും”; കരൂര്‍ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്

കരൂര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്. രണ്ട്...
spot_img

Related Articles

Popular Categories

spot_img