ഖാലിദ് ജമീലിന് കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റ്, കാഫ നേഷന്‍സ് കപ്പിനായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പ്രഖ്യാപിച്ചു

കാഫ നേഷന്‍സ് കപ്പിനായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പ്രഖ്യാപിച്ചു. പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റ്. എഎഫ്സി ഏഷ്യന്‍കപ്പ് യോഗ്യതാ പോരിലേക്ക് അവസാന ശ്രമം നടത്തും മുന്‍പ് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം തിരികെ പിടിക്കാനുള്ള പോരാട്ടമാണ് കാഫ നേഷന്‍സ് കപ്പ്. പക്ഷേ ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെ വിട്ടുനല്‍കാന്‍ സൗകര്യമില്ലെന്ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ജയന്റ്‌സ് അറിയിച്ചു. അതിനാല്‍ കൊല്‍ക്കത്തന്‍ ക്ലബ്ബില്‍ നിന്നുള്ള താരങ്ങളില്ലാതെയാണ് 23 അംഗ ടീമിനെ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമിനോട് സൗകര്യമില്ലെന്ന് പറയാന്‍ ഐഎസ്എല്‍ ക്ലബ്ബുകളെ പ്രേരിപ്പിക്കുന്ന തരത്തില്‍ നമ്മുടെ ഫുട്‌ബോളിനെ നശിപ്പിക്കുന്നത് ആരാണ്?

ഐഎസ്എല്‍ ക്ലബ്ബുകള്‍ ഒന്നാകെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ തിരിച്ചുവരവെന്ന് വിശേഷിപ്പിച്ച ടൂര്‍ണമെന്റ് ചുരുങ്ങിയ കാലം കൊണ്ട് ഐലീഗിനെ പിന്നിലാക്കി ഇന്ത്യയുടെ ഒന്നാം ഡിവിഷന്‍ ലീഗായി മാറിയ കാലത്ത് നിന്നാണ് നടത്തിപ്പ് പോലും പ്രതിസന്ധിയിലായത്. 28ന് സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുന്നതിന് മുന്‍പ് AIFFഉം ഐഎസ്എല്‍ സംഘാടകരായ FSDLഉം ധാരണയിലെത്തിയില്ലെങ്കില്‍ ഐഎസ്എല്‍ പ്രതിസന്ധിയിലാകും. ഇതാണ് ക്ലബ്ബുകളെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.ദൗര്‍ബല്യമേറെയുണ്ട് ഇന്ത്യന്‍ ടീമിന്. അവിടെയാണ് സൂപ്പര്‍ക്ലബ്ബുകളില്‍ നിന്നുള്ള താരങ്ങളെ കളിപ്പിക്കാന്‍ പറ്റാത്ത സാഹചര്യം. പ്രതീക്ഷ കൈവിടാതെ തയ്യാറെടുക്കുകയാണ് ഖാലിദ് ജമീലും സംഘവും.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ തകര്‍ച്ചയില്‍ പരിഹാരം കാണാന്‍ AIFF പ്രസിഡന്റ് കല്യാണ്‍ ചൗബെ അടക്കമുള്ള നേതൃത്വത്തിന് എന്തെങ്കിലും താല്‍പര്യമുണ്ടെന്ന് കരുതാന്‍ വയ്യ. ഒരു പുരോഗതിയുമുണ്ടാകുന്നില്ലെന്ന് മാത്രമല്ല മികച്ച ടീമിനെ പ്രഖ്യാപിക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍.. ഐഎസ്എല്‍ സംഘാടകരായ FSDLഉം AIFFഉം തമ്മിലുള്ള കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പുതിയ AIFF ഭരണഘടന സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് വരണമെന്നാണ് ഭരണസമിതിയുടെ വാദം.

പുതിയ കായിക ഭരണനിര്‍വഹണ ബില്‍ കൂടി പരിഗണിച്ചാകും ഉത്തരവെന്ന് സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണമെന്ന് നിര്‍ദേശവുമുണ്ട്. പരസ്പരം പഴിചാരുന്നതിനിടയില്‍ നല്ല ടീമെന്ന സ്വപ്നമാണ് പരിശീലകനും ആരാധകര്‍ക്കും നഷ്ടമാകുന്നത്.

മൂന്ന് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി 23 അംഗ ടീമിനെയാണ് ഖാലിദ് ജമീല്‍ തയ്യാറാക്കിയത്. വിരമിക്കല്‍ തീരുമാനം മാറ്റി തിരിച്ചെത്തിയ സുനില്‍ ഛേത്രിക്ക് കാഫ നേഷന്‍സ് കപ്പ് ടീമില്‍ ഇടമില്ല. പക്ഷേ ഇനിയും സുനില്‍ ഛേത്രിയെ പരിഗണിക്കുമെന്നും ഖാലിദ് ജമീല്‍ പറയുന്നു. തജികിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തജികിസ്ഥാന്‍,ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരെയാണ് ഇന്ത്യ നേരിടേണ്ടത്. ടൂര്‍ണമെന്റിന് ശേഷം എഎഫ്സി ഏഷ്യന്‍ കപ്പില്‍ നാല് മത്സരങ്ങളും ഇന്ത്യക്കുണ്ട്. വിവാദങ്ങള്‍ കാരണം തലകുനിച്ച ഇന്ത്യന്‍ ഫുട്‌ബോളിനെ ജയങ്ങളിലൂടെ തിരിച്ചെത്തിക്കാന്‍ ഖാലിദ് ജമീലിനും സംഘത്തിനും സാധിക്കുമോയെന്ന് കാത്തിരിക്കാം.

Hot this week

നൂറുമേനി നിറവിൽ കൂവ കൃഷി

നമ്മുടെ നാട്ടിലെ പാരമ്പര്യ വിഭാഗങ്ങളിൽ ഒന്നായ കൂവാ ഇപ്പോൾ ജനപ്രീതി നേടിയിരിക്കുന്നു....

പ്രണവ് ശരിക്കും പേടിപ്പിച്ചു! രാഹുൽ സദാശിവൻ മാജിക്ക് എന്ന് പ്രേക്ഷക‍ർ, ‘ഡീയസ് ഈറെ’ ആദ്യ പ്രതികരണം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം 'ഡീയസ് ഈറെ'യ്ക്ക് മികച്ച...

പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍...

പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് ജി. സുധാകരൻ; തികഞ്ഞ കമ്മ്യൂണിസ്റ്റെന്ന് വി.ഡി. സതീശൻ; വേദിയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ

ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണ വേദിയിൽ പരസ്പരം വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും...

വൈറ്റ്ഹൗസിൽ  വാർഷിക ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിതാ  മേലാനിയ ട്രംപ് എന്നിവർ വൈറ്റ്ഹൗസിൽ...

Topics

വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ

ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന ഒരു നയ നീക്കത്തിൽ,...

ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

 അമേരിക്കൻ സാഹിത്യ സംഘടനയായ:ലാന ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ  MST നമ്പൂതിരി,...
spot_img

Related Articles

Popular Categories

spot_img