എമിഗ്രേഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി:ഗ്രീൻ കാർഡും എച്-1ബി വിസയും നിർത്തുന്നത് ഉൾപ്പെടെ ഇമിഗ്രെഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്ക് പറഞ്ഞു.

“എച്-1 ബി ഭീകരമാണ്,” അദ്ദേഹം ഫോക്സ് ന്യൂസിൽ പറഞ്ഞു. “അത് മാറ്റാനുള്ള ശ്രമങ്ങളിലാണ് ഞാൻ. ഞങ്ങൾ അതു മാറ്റും. ഗ്രീൻ കാർഡും മാറ്റും.”അതാണ് ഗോൾഡ് കാർഡ് കൊണ്ടുവരുന്നത്. ഈ രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ മാത്രം കൊണ്ടുവരും. ആ മാറ്റത്തിനു കാലമായി.”

‘ഗോൾഡ് കാർഡ്’ പ്രോഗ്രാം കൊണ്ടു വരുന്നുവെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. $5 മില്യൺ മുടക്കി കാർഡ് വാങ്ങുന്നവർക്കു യുഎസിൽ സ്ഥിരതാമസം ലഭ്യമാവും.ഈ പരിപാടിയിൽ ഒട്ടേറെ നല്ല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നു ലുട്നിക് അവകാശപ്പെട്ടു. 250,000 പേർ കാത്തു നിൽക്കുന്നുണ്ട്. അതിൽ നിന്നു $1.25 ട്രില്യൺ വരുമാനം പ്രതീക്ഷിക്കുന്നു.

വിദേശത്തു നിന്നു മികവുള്ള ജീവനക്കാരെ കൊണ്ടു വരാൻ യുഎസ് കമ്പനികൾ ഉപയോഗിക്കുന്ന എച്-1 ബി പ്രോഗ്രാമിനു ട്രംപ് ജനുവരിയിൽ പിന്തുണ നൽകിയിരുന്നു. രാജ്യത്തിന് ആവശ്യമുള്ള മികച്ച ജോലിക്കാരെയും സ്പെഷ്യലിസ്റ്റുകളെയും കിട്ടാൻ ഈ പ്രോഗ്രാം ഏറ്റവും നല്ലതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൊവാഴ്ച്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആ അഭിപ്രായം ട്രംപ് ആവർത്തിച്ചു. മികവുള്ളവരെ കൊണ്ടുവരുമ്പോൾ സമ്പദ് വ്യവസ്ഥയ്ക്കു മെച്ചം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. “അതിനു എച്-1 ബി പ്രോഗ്രാം പ്രയോജനപ്പെടും.”  

ആദ്യ ഭരണകാലത്തു 2016ൽ ട്രംപ് പക്ഷെ എച്-1 ബിയെ അധിക്ഷേപിച്ചിരുന്നു. ദുരുപയോഗവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന പ്രോഗ്രാം എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കൻ ജീവനക്കാർക്കു പകരം കുറഞ്ഞ ശമ്പളത്തിൽ വിദേശിയരെ കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എച്-1 ബി വിസകൾക്കു നിയന്ത്രണം കൊണ്ടുവരികയും  ചെയ്തു.

പി പി ചെറിയാൻ

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img