മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര (Vein) കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. പ്രതിയായ ടോണി കറൂത്തേഴ്സിന് ടെന്നസി ഗവർണർ ബിൽ ലീ ഒരു വർഷത്തെ താല്കാലിക ഇളവ് അനുവദിച്ചു.

വധശിക്ഷയ്ക്കുള്ള പ്രാഥമിക ഐവി ലൈൻ  സ്ഥാപിച്ചെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള ബാക്കപ്പ് ലൈൻ സ്ഥാപിക്കാൻ മെഡിക്കൽ സംഘത്തിന് കഴിഞ്ഞില്ല. പലതവണ ശ്രമിച്ചിട്ടും രണ്ടാമതൊരു സിര കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ശിക്ഷാ നടപടികൾ നിർത്തിവെക്കുകയായിരുന്നു.

1994-ൽ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 1996-ലാണ് ടോണി കറൂത്തേഴ്സിന് വധശിക്ഷ വിധിക്കുന്നത്. എന്നാൽ താൻ നിരപരാധിയാണെന്നാണ് കറൂത്തേഴ്സ് ഇപ്പോഴും വാദിക്കുന്നത്.

കാലാവധി കഴിഞ്ഞ മരുന്നുകളാണ് വധശിക്ഷയ്ക്കായി സംസ്ഥാനം ഉപയോഗിക്കുന്നതെന്ന് പ്രതിയുടെ അഭിഭാഷകർ ആരോപിച്ചിരുന്നു. കൂടാതെ, വധശിക്ഷയ്ക്കുള്ള മരുന്നുകൾ കൃത്യമായി പരിശോധിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ടെന്നസിയിൽ മുൻപ് മൂന്ന് വർഷത്തേക്ക് വധശിക്ഷകൾ നിർത്തിവെച്ചിരുന്നു.

ശരീരത്തിൽ സൂചി കുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് കറൂത്തേഴ്സിനെ നിലവിൽ മെഡിക്കൽ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. ഈ വർഷം ടെന്നസിയിൽ നടപ്പാക്കാനിരുന്ന ആദ്യ വധശിക്ഷയായിരുന്നു ഇത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img