നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസ്

നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ പുതിയ പൊലീസ് കേസ്. ടിവികെ സമ്മേളനത്തിനിടെ താരത്തിനൊപ്പമുള്ള സുരക്ഷാ ചുമതലയിലുള്ള ബൗണ്‍സർമാർ മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് ഒരു വളണ്ടിയർ പരാതി നൽകിയത്.

വിജയ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് മധുരയിൽ ലക്ഷങ്ങളെ സാക്ഷിയാക്കി നിർണായക രാഷ്ട്രീയ നയപ്രഖ്യാപനം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം നടത്തിയത്.

2026 തെരഞ്ഞെടുപ്പില്‍ ഒരു പാർട്ടിയുമായും ടിവികെ സഖ്യം രൂപീകരിക്കില്ല. 2026ൽ തമിഴ്നാട്ടിൽ ടിവികെ ഭരണം പിടിക്കുമെന്നും രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ (മാനാട് 2.0) ടിവികെ അധ്യക്ഷന്‍ വിജയ് വ്യക്തമാക്കിയിരുന്നു. പ്രസംഗത്തിൽ സ്റ്റാലിനെയും മോദിയെയും കടന്നാക്രമിച്ച വിജയ്, രാഷ്ട്രീയ ശത്രു ഡിഎംകെയും പ്രത്യയശാസ്ത്ര ശത്രു ബിജെപിയുമാണെന്നും വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തമിഴ്‌ ജനതയുടെ പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രത്തിലെ ബിജെപി സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിജയ് ഉന്നയിച്ചത്. “താമരയിലയിൽ വെള്ളം പിടിക്കില്ല. തമിഴ് ജനത അതുപോലെയാണ്. എന്ത് വേഷം കെട്ടി വന്നാലും ബിജെപിക്ക് 2026ൽ തമിഴ്നാട്ടിൽ ഒന്നും ചെയ്യാനാകില്ല,” വിജയ് പറഞ്ഞു.

Hot this week

‘ചട്ടമ്പീസ്’ പറന്നെത്തി; 35 വർഷത്തിനു ശേഷമുള്ള പൂർവ വിദ്യാർഥി സംഗമം അവിസ്മരണീയമായി!

യുഎസിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ‘ചട്ടമ്പീസ്’ പറന്നെത്തി; 35 വർഷത്തിനു  ശേഷമുള്ള...

രാജ്യമെമ്പാടുമുള്ള ഓട്ടോമൊബൈൽ മെക്കാനിക്കുകൾക്ക് ആദരമർപ്പിച്ച് ബിപിസിഎൽ

ഇന്ത്യൻ നിരത്തുകളിൽ കുതിച്ചോടുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ അഹോരാത്രം പണിയെടുക്കുന്ന രാജ്യമെമ്പാടുമുള്ള...

സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേള തിരുവനന്തപുരം വേദിയാകും

രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന്...

ഇസാഫ് സ്ഥാപകൻ കെ പോൾ തോമസിന് വേൽസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ്

ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ്...

ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി

ചായ കുടിക്കാൻ ചെലവഴിക്കുന്ന 10 രൂപ മുതൽ സ്വർണ്ണത്തിലും വെള്ളിയിലും ഡിജിറ്റൽ നിക്ഷേപം...

Topics

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 2025 നാച്ചുറലൈസേഷൻ സിവിക്‌സ് ടെസ്റ്റ് നടപ്പാക്കുന്നു

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 2025 നാച്ചുറലൈസേഷൻ സിവിക്‌സ് ടെസ്റ്റ്...

ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം : വി.കെ ശ്രീകണ്ഠൻ എം.പി മുഖ്യാതിഥി

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ...

റോക്‌ലാൻഡ്; ക്നാനായ സെൻറ് മേരീസ് കത്തോലിക്ക  ഇടവക റവ. ഫാ .ഡോക്ടർ ബിബി തറയിലിന് ഊഷ്മളമായ യാത്രയപ്പ് നൽകി

കഴിഞ്ഞ 6 വർഷമായി ന്യൂയോർക്കിലെ റോക്‌ലാൻഡ്  ക്നാനായ സെൻറ് മേരീസ് കത്തോലിക്ക...
spot_img

Related Articles

Popular Categories

spot_img