സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
കരാറിലെ അഴിമതി സംബന്ധിച്ച ഒരു തെളിവും ഹര്‍ജിക്കാര്‍ നല്‍കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും വസ്തുതാപരമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. കരാറില്‍ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എഐ ക്യാമറ പദ്ധതിയില്‍ 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ 2020 ഏപ്രില്‍ 27ന് പദ്ധതിക്കായി നല്‍കിയ ഭരണാനുമതിയും സേഫ് കേരള പദ്ധതിയ്ക്ക് സമഗ്ര ഭരണാനുമതി നല്‍കിയ 2023 ഏപ്രില്‍ 18 ലെ ഉത്തരവും റദ്ദാക്കണമെന്നായിരുന്നു വിഡി സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത്.