ശത്രുതയല്ല വേണ്ടത് വികസനത്തിനുള്ള സഹകരണം’; അതിർത്തി തർക്കങ്ങൾ ഇരു രാജ്യങ്ങളെ ബാധിക്കരുത്, ഷി ജിൻ പിങ്

ഇന്ത്യാ – ചൈന ബന്ധം ഊഷ്മളമാക്കി നരേന്ദ്രമോദി, ഷി ജിൻപിങ് കൂടിക്കാഴ്ച. ശത്രുതയല്ല വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും അതിർത്തി തർക്കങ്ങൾ ഇന്ത്യ- ചൈന ബന്ധത്തെ ബാധിക്കരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. സാമ്പത്തിക വികസനത്തിലായിരിക്കണം ഇരു രാജ്യങ്ങളുടെയും ശ്രദ്ധ പുലർത്തേണ്ടത്. വികസന അവസരങ്ങളൊരുക്കുന്നതിൽ ഇരു രാജ്യങ്ങളും ശ്രദ്ധിച്ചാൽ ബന്ധം മെച്ചപ്പെടുമെന്നും ഷി ജിൻ പിങ് വ്യക്തമാക്കി.

അമേരിക്കൻ തീരുവ ഭീഷണിയ്ക്കിടെയായിരുന്നു ലോകം ഉറ്റുനോക്കിയ നിർണായക ചർച്ച. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുൻപായി ടിയാൻജിനിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച 55 മിനുട്ട് നീണ്ടു. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ചൈനയിൽ ഇരുനേതാക്കളും നേരിൽ കണ്ടത്. ഇന്ത്യ-ചൈന അതിർത്തിയിൽ നിലവിൽ ശാന്തമായ അന്തരീക്ഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിൻ പിങ്ങിനെ, പ്രധാന മന്ത്രി മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വ്യാളി- ആന സൗഹൃദം മെച്ചപ്പെടണമെന്നും നല്ല അയൽക്കാരായി തുടരണമെന്നും ഷീ ജിൻ പിങ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി.അതേസമയം, ഇന്തോനേഷ്യയിലെ ജനപ്രതിനിധികളുടെ ആനുകൂല്യങ്ങൾ റദ്ദാക്കാൻ രാഷ്ട്രീയപാർട്ടികൾ സമ്മതിച്ചതായി പ്രസിഡന്റ് പ്രബാവോ സുബിയാന്റോ. ആനുകൂല്യങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ജനപ്രതിനിധി സഭാ അംഗങ്ങൾക്ക് പ്രതിമാസം 2,68,000 രൂപ ഭവന അലവൻസ് ലഭിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിനിടെ ജക്കാർത്തയിൽ പൊലീസ് വാഹനമിടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ കൊല്ലപ്പെട്ടതോടെയാണ് സമരം ശക്തിപ്പെട്ടത്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img