ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരിക്കും കേസ് അന്വേഷിക്കുക. സംസ്ഥാന പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ ഇയാളെ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്ന് പൊലീസ് പിടികൂടിയത്. കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയും ഇതോടെ ചർച്ചയായിരുന്നു. ഇതോടെ ഗോവിന്ദചാമിയുടെ കണ്ണൂർ ജയിൽ ചാട്ടത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് ഗോവിന്ദചാമിയെ മാറ്റിയത്.വിയ്യൂരിലെ അതീവസുരക്ഷ ജയിലിൽ ഏകാന്ത സെല്ലിലേക്കാണ് ഗോവിന്ദചാമി ഇപ്പോൾ തടവിൽ കഴിയുന്നത്. പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലും അതിന്മുകളിൽ 3 മീറ്റർ ഉയരത്തിൽ കമ്പിവേലിയും സ്ഥാപിച്ചാണ് അതീവസുരക്ഷ ജയിൽ തിരിച്ചിരിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്.

Hot this week

എതിര്‍ക്കുന്നവരെ നേരില്‍ കാണും’; ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ നീക്കം സജീവമാക്കി തിരുവിതാംകൂർ ദേവസ്വം...

സഞ്ചാരികളെ ആകാശയാത്ര കൊണ്ട് അതിശയിപ്പിക്കാന്‍ പുതിയ 25 റൈഡുകള്‍ കൂടി ; ഓണാഘോഷങ്ങള്‍ക്ക് ഒരുങ്ങി ‘സില്‍വര്‍ സ്റ്റോം’ വാട്ടര്‍ തീം പാര്‍ക്ക്

സില്‍വര്‍ ജൂബിലി നിറവില്‍ അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം അമ്യുസ്‌മെന്റ് പാര്‍ക്ക്. കൊച്ചിയിലെ...

കുവൈറ്റ് വിഷമദ്യ ദുരന്തം: മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ മാറ്റിവെച്ചു; 20 പേർക്ക് പുതുജീവൻ

കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ...

സെമിയുറപ്പിച്ച് കൊച്ചി; കാലിക്കറ്റിനെ 3 വിക്കറ്റിന് തോൽപ്പിച്ചു

കെസിഎല്ലിൽ വിജയം തുടർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ...

ആ​ഗോള അയ്യപ്പ സംഗമം; സഹകരിക്കുന്നതിൽ നിലപാടെടുക്കാൻ UDF യോഗം

ആ​ഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുന്ന കാര്യത്തിൽ നിലപാടെടുക്കാൻ യുഡിഎഫ് യോഗം അൽപ്പസമത്തിനകം...

Topics

പുടിൻ്റെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്ന് മോദി; ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി...

അഫ്ഗാൻ ഭൂകമ്പത്തിൽ മരണം 800 കവിഞ്ഞു; സഹായഹസ്‌തവുമായി ഇന്ത്യ, ദുരിതശ്വാസ സാമഗ്രികൾ അയച്ചു

800-ലധികം പേരുടെ മരണത്തിനിടയാക്കിയ അഫ്ഗാൻ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇടപെടലുമായി ഇന്ത്യ....
spot_img

Related Articles

Popular Categories

spot_img