ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു; മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല’ : രാഹുല്‍ഗാന്ധി

വോട്ട് കൊള്ളയില്‍ ഉടന്‍ തന്നെ ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധി. വോട്ട് മോഷ്ടിക്കുന്നു എന്നതിനർത്ഥം അധികാരവും മോഷ്ടിക്കുന്നു എന്നതാണ്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിൽ അധികം കള്ള വോട്ടുകൾ നടന്നു. അധിക വേട്ടുകൾ എല്ലാം ലഭിച്ചത് ബിജെപിക്ക്. ആരോപണം ഉയർത്തിയത് കൃതമായ രേഖകൾ വച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വോട്ട് കൊള്ളയില്‍ ഹൈഡ്രജൻ ബോംബ് വരുന്നു. ബിജെപി കരുതീയിരുന്നോളു എന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പ്ട്‌നയില്‍ പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ട് ചോരിയില്‍ ഇനിയും വെളിപ്പെടുത്തലുകളുണ്ടാവും. രാജ്യത്തെ ജനാധിപത്യ ചരിത്രത്തില്‍ ബീഹാര്‍ വിപ്ലവകരമായ സംസ്ഥാനമാണെന്നും രാജ്യത്തിന് വോട്ടര്‍ അധികാര്‍ യാത്രയിലൂടെ ഒരു സന്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിജെപി ഭരണഘടനയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാത്ര നടത്തിയത്. ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങി ‘വോട്ട് ചോര്‍ ഗഡ്ഡി ചോര്‍’ എന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിക്കാരോട് എനിക്ക് പറയാനുണ്ട്. അണുബോംബിനേക്കാള്‍ വലിയ എന്തെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ, അത് ഒരു ഹൈഡ്രജന്‍ ബോംബാണ്. ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു. വോട്ട് മോഷണത്തിന്റെ യാഥാര്‍ത്ഥ്യം ആളുകള്‍ക്ക് ഉടന്‍ തന്നെ മനസ്സിലാകും-രാഹുല്‍ ഗാന്ധി പറഞ്ഞു.ഹൈഡ്രജന്‍ ബോംബ് വന്നതിന് ശേഷം നരേന്ദ്ര മോദിജിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ‘മോഷ്ടിക്കപ്പെട്ടു’ എന്നും പിന്നീട് കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹദേവപുര നിയമസഭാ മണ്ഡലത്തില്‍ ‘വോട്ട് ചോരി’ എങ്ങനെയാണ് നടന്നതെന്ന് തെളിവുകളോടെ തന്റെ പാര്‍ട്ടി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 1,300 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയും 25 ജില്ലകളിലും കടന്നുപോയ ‘വോട്ട് അധികാര്‍ യാത്ര’യുടെ സമാപനത്തോടനുബന്ധിച്ച്‌ ഇന്ത്യ സഖ്യകക്ഷികള്‍ മാര്‍ച്ച്‌ നടത്തി. വന്‍ ജനാവലിയുടെ പിന്തുണയോടെ മുന്നേറിയ യാത്ര ഡാക്ക് ബംഗ്ലാവ് ക്രോസിംഗില്‍ പൊലീസ് തടയുകയും അവിടെ വെച്ച്‌ അവര്‍ റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഗാന്ധി മൈതാനത്തെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പട്‌നയിലെ മാര്‍ച്ച്‌ ആരംഭിച്ചത്.

Hot this week

“അയാൾ എല്ലാവരിലും നന്മ കാണുന്നു, ഞാൻ സത്യവും”; ‘സൂപ്പർഗേൾ’ ടീസർ പുറത്ത്

കാത്തിരിപ്പിനൊടുവിൽ വാർണർ ബ്രോസ് ഡിസി സ്റ്റുഡിയോസ് ചിത്രം 'സൂപ്പർഗേൾ' പുറത്ത്. 'ഹൗസ്...

2026 ഫിഫ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയുടെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ജനുവരി 13 വരെ

2026-ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷൻ...

നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

മാർതോമാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം  സുവിശേഷ സേവികാ...

‘വൃഷഭ’ റിലീസ് തീയതി മാറ്റിയോ? ചർച്ചയായി മോഹൻലാലിന്റെ സോഷ്യൽ മീഡിയ കവർ ചിത്രങ്ങൾ

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. ഡിസംബർ...

കെ.എച്ച്.എൻ.എ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ...

Topics

ബ്രദർ. റജി കൊട്ടാരം, ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം നയിക്കുന്ന മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനം കാനഡയിൽ

അനുഗൃഹീത വചന പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍...

സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടി കോ-ചെയർ

പ്രമുഖ ഇന്ത്യൻ അമേരിക്കൻ സംരംഭകൻ സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയുടെ...

സീറോ മലബാർ കൺവെൻഷൻ കിക്കോഫ്: വിശുദ്ധ മറിയം ത്രേസ്യാ മിഷനിലും ഉജ്ജ്വല തുടക്കം

 ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026...
spot_img

Related Articles

Popular Categories

spot_img