സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി, ഭാവിക്കായി വിശദമായ ഒരു റോഡ്മാപ്പ് ഞങ്ങൾ തയ്യാറാക്കി’: പ്രധാനമന്ത്രി

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജെഎൻ പോർട്ട് പിഎസ്എ മുംബൈ ടെർമിനൽ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടായി. ഇരു രാജ്യങ്ങളുടെ പ്രതിരോധ ബന്ധങ്ങൾ ശക്തമാവുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭാവിക്കായി വിശദമായ ഒരു റോഡ്മാപ്പ് തങ്ങൾ തയ്യാറാക്കി.പരമ്പരാഗത മേഖലകളിൽ മാത്രമായി നമ്മുടെ സഹകരണം പരിമിതപ്പെടുത്തില്ല. മറ്റു മേഖലകളിലേക്കും സഹകരണം വികസിപ്പിക്കും. ഉഭയകക്ഷി സാമ്പത്തിക സഹകരണ കരാറും ആസിയാനുമായുള്ള സ്വതന്ത്ര വ്യാപാര കരാറും സമയബന്ധിതമായി പുനഃപരിശോധിക്കാൻ തങ്ങൾ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.സാങ്കേതികവിദ്യയാണ് തങ്ങളുടെ പങ്കാളിത്തത്തിന്റെ ശക്തമായ സ്തംഭങ്ങളാണ്. AI, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലയിലേക്ക് സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ബഹിരാകാശ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുമെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി അറിയിച്ചു. 20-ലധികം സിംഗപ്പൂർ നിർമ്മിത ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു. ഭീകരതയെക്കുറിച്ച് ഇരുരാജ്യങ്ങൾക്കും ഒരു പോലെ ആശങ്കയുണ്ട്. പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സിംഗപ്പൂർ പിന്തുണ അറിയിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് പറഞ്ഞു. ലോകത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. അതിന്റെ സ്വാധീനം അതിർത്തികൾക്ക് അപ്പുറത്തേക്ക് പ്രതിഫലിച്ചു തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...
spot_img

Related Articles

Popular Categories

spot_img