വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം 13ന് ആരംഭിക്കും; തിരുച്ചിറപ്പള്ളിയില്‍ നിന്ന് തുടക്കം

തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം 13ന് ആരംഭിക്കും. തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. മറ്റ് മൂന്നിടങ്ങളില്‍ കൂടി വിജയ് അന്ന് പര്യടനം നടത്തും. പൊലീസ് അനുമതി കണക്കിലെടുത്താകും വിജയ് പ്രസംഗിക്കുന്നയിടങ്ങളില്‍ തീരുമാനമെടുക്കുക. പര്യടനത്തിനായി പ്രത്യേക വാഹനം തയാറാക്കികഴിഞ്ഞു. എഐഎഡിഎംകെയില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടയിലാണ് വിജയ്‌യുടെ യാത്ര തുടങ്ങുന്നത്.

അതേസമയം, എഐഎഡിഎംകെയിലെ പൊട്ടിത്തെറിക്ക് പിന്നാലെ മുതിര്‍ന്ന നേതാവ് കെഎ സെങ്കോട്ടയ്യനെതിരെ നടപടി സ്വീകരിച്ചു. സെങ്കോട്ടയ്യനെ പാര്‍ട്ടിപദവികളില്‍ നിന്ന് നീക്കിയതായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഏകപക്ഷീയമായ നടപടിയെന്നായിരുന്നു സെങ്കോട്ടയ്യന്റെ മറുപടി. ഇപിഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ എന്‍ഡിഎയിലേക്ക് തിരികെ വരില്ലെന്ന് ടിടിവി ദിനകരനും പ്രതികരിച്ചു.പാര്‍ട്ടിവിട്ടുപോയ ശശികല, ഒ പനീര്‍ സെല്‍വം, ടിടിവി ദിനകരന്‍ എന്നിവരെ 10 ദിവസത്തിനകം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട സെങ്കോട്ടയ്യന് 24 മണിക്കൂര്‍ തികയും മുന്‍പാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടമായത്. സെങ്കോട്ടയ്യന്‍ തനിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ എടപ്പാടി പളനിസ്വാമി അസ്വസ്ഥനായിരുന്നു. ചില മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയ ശേഷമാണ് ഓര്‍ഗനൈസിങ് സെക്രട്ടറിയടക്കമുള്ള പദവികളില്‍ നിന്ന് സെങ്കോട്ടയ്യനെ നീക്കിയത്. ഇതേ ആവശ്യമുന്നയിച്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഇപിഎസ് സംസ്ഥാനപര്യടനം നടത്തുന്ന വാഹനം തടഞ്ഞിരുന്നു. ഇപിഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ എന്‍ഡിഎയിലേക്ക് തിരികെ പോകില്ലെന്ന് എംഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ പറഞ്ഞു. എഐഎഡിഎംകെയിലെ പ്രശ്‌നങ്ങളില്‍ ബിജെപിക്ക് കടുത്ത അതൃപ്തിയുണ്ട്.

Hot this week

ബിജെപി അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്. സന്ദർശന തീയതി...

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ്  തെരഞ്ഞെടുക്കപ്പെട്ടു

പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക...

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി

 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ...

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ...

ടെക്സസിൽ ശൈത്യതരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്...

Topics

ഷിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ അതിശൈത്യം; ജാഗ്രതാ നിർദ്ദേശം

ഷിക്കാഗോ ഉൾപ്പെടെയുള്ള മേഖലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ശക്തമായ...

കേരളത്തിലെ വി ഉപഭോക്താക്കള്‍ക്ക്  299  രൂപ  മുതല്‍ ആരംഭിക്കുന്ന ഏറ്റവും മികച്ച 5ജി പ്ലാനുകള്‍ തിരഞ്ഞെടുക്കാം

സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി  കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ്...
spot_img

Related Articles

Popular Categories

spot_img