“രാഹുലിനെ പൂട്ടാൻ നോക്കി സതീശന്‍ പാർട്ടിയെ വെട്ടിലാക്കുന്നു”; സൈബർ ഇടത്തെ കോണ്‍ഗ്രസ് ഉള്‍പ്പോര് രൂക്ഷം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ യുവനടി നൽകിയ മൊഴിക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആണെന്ന തരത്തിൽ പോസ്റ്റുകൾ. രാഹുൽ-ഷാഫി പറമ്പില്‍ അനുകൂല സൈബർ കൂട്ടമാണ് പ്രതിപക്ഷ നേതാവിനെതിരെ പ്രചരണം കടുപ്പിച്ചത്. രാഹുലിനെ പൂട്ടാൻ നോക്കി പാർട്ടിയെ വെട്ടിലാക്കാൻ ആണ് സതീശന്റെ ശ്രമം എന്നാണ് പോസ്റ്റുകൾ. സൈബർ ഇടത്തെ പോര് പാർട്ടിയെ വലിയ നാണക്കേടിൽ എത്തിച്ചിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് സംഘത്തെ നിയോഗിച്ചതിന് പിന്നാലെ പരാതിക്കില്ല എന്നായിരുന്നു ആദ്യം ആരോപണം ഉന്നയിച്ച യുവനടിയുടെ നിലപാട്. എന്നാൽ, ഗർഭച്ഛിദ്രത്തിന് ഇരയായ രണ്ടു യുവതികൾ പരാതിയുമായി മുന്നോട്ടു പോകാൻ താല്‍പ്പര്യമില്ലെന്ന് ക്രൈം ബ്രാഞ്ച് സംഘത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവനടി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. മാത്രമല്ല അശ്ലീല സന്ദേശങ്ങളുടെ തെളിവുകളും കൈമാറി. ഇതാണ് രാഹുൽ -ഷാഫി അനുകൂല സൈബർ സംഘത്തെ ചൊടിപ്പിച്ചത്. വി.ഡി. സതീശന്റെ അറിവോ സമ്മതമോ ഇല്ലാതെ നടി ക്രൈം ബ്രാഞ്ചിന് മൊഴി നൽകില്ലെന്നാണ് സൈബർ ടീമുകളുടെ വാദം. വ്യക്തിവിരോധം തീർക്കുമ്പോൾ പാർട്ടിയെ അപ്പാടെ നാണം കെടുത്തുകയാണ് സതീശൻ എന്നാണ് സൈബർ പോരാളികളുടെ പക്ഷം.

സതീശന്റെ ഫേസ്ബുക്ക് പേജിലും കോൺഗ്രസ് അനുകൂല ഹാൻഡിലുകളിലും സൈബർ ആക്രമണം രൂക്ഷമാണ്. രാഹുൽ ഒന്നിറങ്ങിയാൽ സതീശൻ പോലും കുടുങ്ങും എന്നാ തരത്തിലും ഉണ്ട് പോസ്റ്റുകൾ. മുഖമില്ലാത്ത ഇത്തരം പോസ്റ്റുകൾ കാര്യമാക്കേണ്ടതില്ല എന്ന് മുതിർന്ന നേതാക്കൾ പരസ്യമായി പറയുമ്പോഴും പാർട്ടിക്കുള്ളിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്. ആക്രമണത്തെ പലരും കൈയും കെട്ടി നോക്കിയിരിക്കുകയാണെന്നുള്ള ആരോപണവും സതീശൻ അനുകൂല പക്ഷം ഉയർത്തുന്നു. സതീശൻ- ഷാഫി- രാഹുൽ ത്രയം തകർന്നതോടെ അവർക്കിടയിൽ ഉണ്ടായ പടല പിണക്കത്തിൽ തങ്ങൾ എന്തിന് ഇടപെടണം എന്ന നിലപാടും ഉണ്ട് ചില നേതാക്കൾക്ക്.

സൈബർ ഇടത്തെ പോര് സാധാരണ ജനങ്ങൾക്കിടയിലും ചർച്ച ആകുന്നുണ്ട്. രാഹുൽ അനുകൂല സൈബർ കൂട്ടം ഏതറ്റം വരെ പോകുമെന്ന് നോക്കാനാണ് സതീശൻ പക്ഷത്തിന്റെ തീരുമാനം. സൈബർ കൂട്ടം സാമൂഹിക മാധ്യമങ്ങളിൽ വെട്ടുകിളികൾ ആയി എത്തുമ്പോൾ തെളിവുകൾ നിരത്തി വെട്ടാൻ ആണ് സതീശൻ ക്യാംപിന്റെ തീരുമാനം.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img