അപ്രതീക്ഷിതമായ കൂട്ടുകെട്ട്”; കാന്താര ചാപ്റ്റര്‍ 1ന്റെ ഭാഗമാകാന്‍ ദില്‍ജിത്ത് ദോസാഞ്ച്

കന്നഡ താരം ഋഷഭ് ഷെട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ കാന്താര ചാപ്റ്റര്‍ 1ന്റെ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഋഷഭ് ആരാധകര്‍ക്കായി ഒരു പുതിയ സര്‍പ്രൈസുമായി എത്തിയിരുന്നു. കാന്താര ചാപ്റ്റര്‍ 1ലെ ആല്‍ബത്തിനായി ഗായകന്‍ ദില്‍ജിത്ത് ദോസാഞ്ചുമായി ഒന്നിക്കുകയാണ് ഋഷഭ്.

ദില്‍ജിത്തും കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ ഋഷഭിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരുന്നു. “ബിഗ് ബ്രദര്‍ ഋഷഭ് ഷെട്ടിക്കൊപ്പം. കാന്താര എന്ന മാസ്റ്റര്‍ പീസ് നിര്‍മിച്ച ഈ വ്യക്തിക്ക് സല്യൂട്ട്. എനിക്ക് ഈ സിനിമയുമായി വ്യക്തപരമായ ബന്ധമുണ്ട്. അത് എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷെ തിയേറ്ററില്‍ കാന്താര കണ്ടപ്പോള്‍ വരാഹ രൂപം എന്ന ഗാനം ഞാന്‍ അത്യധികം ആനന്ദത്തോടെ കേട്ട് കരഞ്ഞത് ഓര്‍ക്കുന്നു. ഇനി കാന്താര ചാപ്റ്റര്‍ 1 ഒക്ടോബര്‍ രണ്ടിന് എത്തുകയാണ്. തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കാനാവുന്നില്ല”, എന്നാണ് ദില്‍ജിത്ത് കുറിച്ചത്.

“കാന്താരയുടെ ആല്‍ബത്തിനായി ദില്‍ജിത്തിനൊപ്പം കൈകോര്‍ക്കുന്നതിന്റെ ആവേശത്തിലാണ്. ശിവന്റെ കൃപയില്‍ എല്ലാം ശരിയായി. ഒരുപാട് സ്‌നേഹം. മറ്റൊരു ശിവഭക്തന്‍ കാന്താരയെ കണ്ടുമുട്ടുന്നു”, എന്ന് ഋഷഭും എക്‌സില്‍ കുറിച്ചു.

ഋഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി സംവിധാനം ചെയ്ത 2022ലെ കാന്തരയുടെ പ്രീക്വലാണ് കാന്താര ചാപ്റ്റര്‍ 1. കാന്തര അദ്ദേഹത്തിന് വ്യാപകമായ പ്രശംസയും ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തു. ഋഷഭ് ഷെട്ടി, ജയറാം, രാകേഷ് പൂജാരി, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഹോംബാലെ ഫിലിംസാണ് നിര്‍മാണം. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററിലെത്തും.

Hot this week

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ...

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക്...

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍...

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ഇന്ത്യ അഭയം നല്‍കിയ ഇറാനിയന്‍...

Topics

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ...

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക്...

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍...

ഡോ. വന്ദന ദാസ് വധക്കേസിൽ ഈ മാസം 17ന് വിധിപറയും

ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ...

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; യുപി സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം...

ഓസ്കാർ ഇങ്ങെത്തി! അവതാരകയായി പ്രിയങ്ക ചോപ്രയും; എവിടെ, എപ്പോൾ കാണാം

2026ലെ 98ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങിനായി ഒരുങ്ങുകയാണ് ഹോളിവുഡ്. ലോസ്...
spot_img

Related Articles

Popular Categories

spot_img