വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി തേടിയത് നിലവിലെ കേന്ദ്രനിയമം അപ്രായോഗികമെന്ന് ബോധ്യപ്പെട്ടതിനാൽ: വനംമന്ത്രി

വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി തേടിയത് നിലവിലെ കേന്ദ്ര നിയമം അപ്രായോഗികമെന്ന് ബോധ്യപ്പെട്ടതിനാലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ന്യൂസ്‌ മലയാളത്തോട്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ കേന്ദ്ര നിയമത്തിൽ സംസ്ഥാനത്തിന് ഭേദഗതി വരുത്താം എന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും വനംമന്ത്രി ന്യൂസ്‌ മലയാളത്തോട് പ്രതികരിച്ചു.

സംസ്ഥാന സർക്കാർ ആദ്യം മുതൽ ആവശ്യപ്പെട്ടത് നിലവിലുള്ള വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്നാണ്. ഇത് സംബന്ധിച്ച് നിരവധി തവണ കേന്ദ്ര മന്ത്രിയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ആ സാഹചര്യത്തിലാണ് നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയത്. അതിന് ശേഷവും കേന്ദ്ര മന്ത്രിയെ നേരിട്ടും അല്ലാതെയും കാണുകയും നിവേദനം നൽകുകയും ചെയ്തെങ്കിലും ഒരു മാറ്റവും വരുത്താൻ തയ്യാറല്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

കർഷകരുടെ പൊതുവായ ആവശ്യം വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ്, അതുമായി ബന്ധപ്പെട്ട മാംസങ്ങൾ സംസ്കരിക്കുന്നതിലുള്ള നിയമങ്ങൾ ഇളവ് വരുത്തുക എന്നിവയാണ്. അത് നടക്കണമെങ്കിൽ ഒരു വന്യമൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം. വനംവകുപ്പ് നിയമത്തിലെ 62ാം വകുപ്പ് പ്രകാരമാണ് അതിന് അധികാരമുള്ളത്. എന്നാൽ, ഇതിന് സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്നാണ് കേന്ദ്ര സർക്കാരും പ്രതിപക്ഷവും മറ്റും പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img