പണം നൽകാതെ സർക്കാർ; മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി പ്രതിസന്ധിയിൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനകാലം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ പണം നൽകാതെ സർക്കാർ. പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട 4500 രൂപയിൽ, 1500 രൂപ മാത്രമാണ് ലഭിച്ചത്. കേന്ദ്ര വിഹിതം അനുവദിച്ചു കിട്ടാത്തതാണ് രണ്ടു ഗഡുക്കൾ വൈകാൻ കാരണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. സമാശ്വാസ തുകയ്ക്കായി ഫിഷറീസ് ഓഫീസുകൾ കയറിയിറങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.

മൺസൂൺ – ട്രോളിങ് നിരോധന കാലത്ത് പ്രതിസന്ധിയിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകുന്നതിന് വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്. 4500 രൂപയാണ് സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ തുക. തൊഴിലാളികൾ 1500 രൂപ അടക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളും ഇതേ തുക ചേർത്ത് മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മൂന്നു ഗഡുക്കളായി മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 1,49,755 മത്സ്യതൊഴിലാളികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതില്‍ 1,35,625 പേര്‍ സമുദ്ര മേഖലയില്‍ നിന്നും 14,130 പേര്‍ ഉള്‍നാടന്‍ മേഖലയില്‍ നിന്നുമാണ്. ഇവരില്‍ നിന്ന് ഗുണഭോക്തൃ വിഹിതമായി 20.95 കോടി രൂപ സമാഹരിച്ച് ആദ്യ ഗഡുവായി അവര്‍ക്ക് തിരികെ നല്‍കിക്കഴിഞ്ഞു.

കടൽ മത്സ്യത്തൊഴിലാളികൾക്ക് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുമായി തുക അനുവദിക്കണം. എന്നാൽ, മത്സ്യത്തൊഴിലാളികൾക്ക് അവർ അടച്ച ഗുണഭോക്തൃ വിഹിതമായ 1500 രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതമായ 3000 രൂപ ഇനിയും ലഭിച്ചിട്ടില്ല. സമാശ്വാസ പദ്ധതി തുകയ്ക്കായി ഇപ്പോൾ ഫിഷറീസ് ഓഫീസുകൾ കയറിയിറങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.

സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20.95 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കേണ്ടത്. കേന്ദ്ര വിഹിതം അനുവദിച്ചു കിട്ടാത്തതാണ് രണ്ടു ഗഡുക്കൾ വൈകാൻ കാരണം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം വഴി മാത്രമേ ഫണ്ട് വിതരണം ചെയ്യാവൂ എന്ന കേന്ദ്ര നിർദേശം മൂലമാണ് സംസ്ഥാന വിഹിതം പോലും വിതരണം ചെയ്യാൻ കഴിയാത്തതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം.

പ്രതികൂല കാലാവസ്ഥയും, തുടരെ തുടരെ ഉണ്ടായ കപ്പൽ അപകടങ്ങളും മൂലം കഴിഞ്ഞ മാസങ്ങളിൽ മിക്ക ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് കടലിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും പഞ്ഞമാസ ആശ്വാസത്തിന്റെ രണ്ടും മൂന്നും ഗഡുക്കൾ അനുവദിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img