“ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല”; നിലപാട് അറിയിച്ച് ഡൊണാൾഡ് ട്രംപ്

ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോടാണ് ട്രംപിൻ്റെ പ്രതികരണം. എന്നാൽ ഹമാസ് പ്രവർത്തകർ എവിടെയാണെങ്കിലും ആക്രമിക്കുമെന്നാണ് ഇസ്രയേൽ ആവർത്തിക്കുന്നത്. ഖത്തറിനെതിരെയുള്ള ആക്രമണത്തിൽ ജാഗ്രത വേണമെന്ന് നെതന്യാഹുവിനോട് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രയേൽ ഖത്തറിനെ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിക്കുന്നത്.

അതേസമയം, മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഹമാസ് നേതാക്കൾ എവിടെയാണെങ്കിലും ആക്രമിക്കുമെന്ന ഉറച്ച നിലപാടാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിക്കുന്നത്. ഇസ്രയേലി ബന്ദികളുടെ മോചനത്തിനും ഹമാസിൻ്റെ നാശത്തിനുമാണ് യുഎസ് മുൻഗണന നൽകുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നെതന്യാഹുവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.

ഇസ്രയേലിനെതിരെ ഒരുമിച്ച് നിൽക്കുമെന്ന് പ്രഖ്യാപിച്ചാണ് അറബ്-മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി അവസാനിച്ചത്. അന്താരാഷ്‌ട്രതലത്തിൽ ഇസ്രയേലിനെതിരെ ഒരുമിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള പ്രമേയം ഉച്ചകോടി പാസാക്കി. ഇസ്രയേൽ ആക്രമണം ഭീരുത്വമാണെന്ന് ഖത്തർ അമീർ പറഞ്ഞു. ഖത്തർ പരമാധികാരത്തിനുമേലുള്ള കടന്നാക്രമണം അറബ് -ഇസ്ലാമിക് രാജ്യങ്ങൾക്കുമേലുള്ള ആക്രമണമായി കണക്കാക്കുന്നുവെന്ന് ഇറാഖ് നിലപാടറിയിച്ചു. മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും അറബ് ലീഗ് പ്രതികരിച്ചു. അതിനിടെ ഖത്തർ ആക്രമണം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ ഇന്ന് അടിയന്തര യോഗം ചേരും.

Hot this week

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

സെപ്റ്റംബര് 14 ന് (ഞായറാഴ്ച)  2  മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം...

യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

രാജ്യത്തെ നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിൽ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏർപ്പെടുത്തി...

ടേൺ ഗ്രൂപ്പ് 24 മില്യൺ ഡോളർ സമാഹരിച്ചു !

ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്സുമാർക്കും കെയർ വർക്കർമാർക്കും ആഗോള തൊഴിൽ ജീവിതം എന്ന...

സെയിൽസ്ഫോഴ്സുമായി സഹകരിക്കാൻ പിയേഴ്‌സൺ !

ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിംഗ് സൊലൂഷൻ സ്ഥാപനമായ പിയേഴ്സനും, പിയേഴ്സൺ...

ആ ചോറ് കളയല്ലേ, ചൂടാക്കി കഴിച്ചാൽ പോരെ; ഐഡിയ കൊള്ളാം, അപകടമാണെന്നു മാത്രം

മലയാളികൾക്ക് ചോറ് ഭക്ഷണമല്ല , അതൊു വികാരമാണ്. അതെ എന്ത് ഡയറ്റായാലും,...

Topics

ബെംഗളൂരു ടു ബാങ്കോക്ക് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്; ഉത്സവ സീസണില്‍ വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ....

മെസി ഇന്ത്യയിലേക്ക് !

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുമെന്ന്...

“ട്രംപിന്റെ തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടി വരും”:ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബ്രസീൽ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img