എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ റയൽ മാഡ്രിഡിന് ജയത്തുടക്കം; ചാംപ്യൻസ് ലീഗിൽ ആഴ്സണലിനും ടോട്ടനത്തിനും ജയം

ചാംപ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ജയത്തുടക്കം. എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ മാഴ്‌സെയ്‌ലെയെ റയൽ 2-1നാണ് തോൽപ്പിച്ചത്. ഡാനി കാർവാളിന് 72ാം മിനിറ്റിൽ ചുവപ്പ് കാർഡ് ലഭിച്ച മത്സരത്തിൽ, 28, 81 മിനിറ്റുകളിലായാണ് എംബാപ്പെ ഇരട്ട പെനാൽറ്റി ഗോളുകൾ നേടിയത്. മാഴ്‌സെയ്‌ലെയ്ക്കായി തിമോത്തി വേഹ് ഒരു ഗോൾ മടക്കി.

പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സണലിനും ടോട്ടനത്തിനും ജയം നേടാനായി. അത്‌ലറ്റിക് ക്ലബ്ബിനെ 2-0നാണ് ആഴ്സണൽ വീഴ്ത്തിയത്. ഗബ്രിയേലി മാർട്ടിനല്ലി (72), ലിയാൻഡ്രോ ട്രൊസ്സാർഡ് (87) എന്നിവരാണ് ഗോൾ സ്കോറർമാർ.

മറ്റു മത്സരങ്ങളിൽ വിയ്യാ റയലിനെ 1-0നാണ് ടോട്ടനം അട്ടിമറിച്ചത്. യുവൻ്റസ്-ഡോർട്ട്മുണ്ട് മത്സരം സമനിലയിൽ കലാശിച്ചു. ബെൻഫിക്കയെ ഖറാബാഗ് എഫ്‌കെ 3-2ന് വീഴ്ത്തിയപ്പോൾ, യൂണിയൻ സെയ്ൻ്റ് ഗില്ലോയ്സ് പിഎസ്‌വി ഐന്തോവനെ 3-1ന് തകർത്തു.

ഇന്ന് രാത്രി ചാംപ്യൻസ് ലീഗിൽ സൂപ്പർ പോരാട്ടങ്ങൾ നടക്കും. ബയേൺ മ്യൂണിക്ക് ചെൽസിയെ നേരിടും. ലിവർപൂൾ അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പർ പോരാട്ടവും ഇന്ന് നടക്കും. നിലവിലെ ചാംപ്യന്മാരായ പിഎസ്‌ജി ഇന്ന് അറ്റ്ലാൻ്റയെ നേരിടും. അതേസമയം, ഇൻ്റർമിലാൻ അയാക്സിനെയും നേരിടും.

Hot this week

സവര്‍ക്കര്‍ പുരസ്‌കാരം വേണ്ട; സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

ആർഎസ്എസ് അനുകൂല സംഘടനയുടെ സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി....

7-ാം അമൃത ഇന്റർനാഷണൽ പബ്ലിക് ഹെൽത്ത് കോൺഫറൻസ് സമാപിച്ചു 

മെറ്റബോളിക് ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികളും, പ്രതിരോധ മാർഗങ്ങളും, ക്ഷേമത്തിനുള്ള പാതകളും...

30ാമത് ഐഎഫ്എഫ്കെ: ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ അഞ്ച് ചിത്രങ്ങൾ; മുഖ്യ ആകർഷണം ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’

30ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ അഞ്ച് വനിത...

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ‘ദശാവതാരം’; ‘ഋതുചക്രം’ ഗാനമെത്തി, ചിത്രം ഡിസംബർ 12 ന്

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിങ് അവതരിപ്പിക്കുന്ന 'ദശാവതാരം' മലയാളം പതിപ്പിലെ...

ലോക ഭൂപടത്തില്‍ തിളങ്ങി ഇന്ത്യന്‍ സസ്യോദ്യാനം; 2025 ല്‍ ഗൂഗിള്‍ മാപ്പില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്

ലോക ഭൂപടത്തിൽ തിളങ്ങി നിൽക്കുകയാണ് ബെംഗളൂരുവിന്റെ അഭിമാനമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ....

Topics

നടുക്കടലില്‍ വൈറസ് ബാധ; രോഗബാധിതരായി സഞ്ചാരികള്‍

ആഡംബര ക്രൂയിസ് കപ്പലായ എഐഡിഡിവയിൽ പകർച്ചവ്യാധി ഭീഷണി. ക്രൂയിസിലെ 100-ലധികം യാത്രക്കാർക്കും...

1.5 കോടി രൂപ ലോട്ടറി അടിച്ചു; പേടിച്ച് വീടും പൂട്ടി ഫോണും സ്വിച്ച് ഓഫ് ചെയ്ത് ദമ്പതികള്‍

1.5 കോടി രൂപയുടെ ലോട്ടറി അടിച്ചെന്ന വിവരം അറിഞ്ഞതോടെ വീടും നാടും...

പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന്; രാജ്‌നാഥ് സിങ് ഇന്ന് സമ്മാനിക്കും

ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് പ്രഖ്യാപിച്ച പ്രഥമ സവർക്കർ പുരസ്‌കാരം ശശി...
spot_img

Related Articles

Popular Categories

spot_img