‘ചട്ടമ്പീസ്’ പറന്നെത്തി; 35 വർഷത്തിനു ശേഷമുള്ള പൂർവ വിദ്യാർഥി സംഗമം അവിസ്മരണീയമായി!

യുഎസിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ‘ചട്ടമ്പീസ്’ പറന്നെത്തി; 35 വർഷത്തിനു  ശേഷമുള്ള  പൂർവ വിദ്യാർഥി സംഗമം അവിസ്മരണീയമായി. ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ സ്കൂളിൽ 1990ൽ 10-ാം ക്ലാസ് പൂർത്തിയാക്കിയവർ 35 വർഷത്തിന് ശേഷം ഒത്തുചേർന്നു. ‘ബ്ലാക്ക് ആൻഡ് ബ്ലാക്ക്’ തീമിലുള്ള വസ്ത്രങ്ങളണിഞ്ഞ് അറുപതിലധികം പേരാണ് സെപ്റ്റംബർ 13ന് പൂർവ വിദ്യാർഥി സംഗമത്തിനായി തിരുവനന്തപുരത്ത് ഒത്തുചേർന്നത്.

 പലർക്കും 1990ന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ‘ചട്ടമ്പീസ് @35’ എന്നു പേരിട്ട പരിപാടിയിൽ യുഎസ്, മധ്യേഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സഹപാഠികൾ പങ്കെടുത്തു.

പേരൂർക്കടയിലെ ബ്ലൂ കാസിൽ ഹോട്ടലിലായിരുന്നു രാവിലെയുള്ള പരിപാടികൾ ശേഷം വൈകിട്ട് കോവളത്തെ ആദിശക്തി റിസോർട്ടിൽ വീണ്ടും ഒത്തുകൂടി. ഡിജെ ഉൾപ്പെടെ ഇവിടെ ഒരുക്കിയിരുന്നു.
ഇതോടൊപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങളും വിദ്യാർഥി കൂട്ടായ്മ  നടത്തുന്നുണ്ട്.

ഡി.എസ്.ബിനുലാൽ, രാമചന്ദ്രൻ, ലഫ്റ്റനന്റ് നോബിൾ വർഗീസ് (ന്യൂയോർക്ക്  – ന്യൂജേഴ്‌സി പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ടമെന്റ്)  എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.  ലഫ്റ്റനന്റ് നോബിൾ വർഗീസ് ഇപ്പോൾ അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ്  അസോസിയേഷൻ സംഘടനയുടെ സെക്രട്ടറി കൂടിയാണ്.

മാർട്ടിൻ വിലങ്ങോലിൽ

Hot this week

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം ആർസിബിയ്ക്കെന്ന് കുറ്റപത്രം

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബി...

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ...

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി...

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കും; സ്പോട്ട് ബുക്കിങ് 5,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ്...

Topics

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...
spot_img

Related Articles

Popular Categories

spot_img