തൊഴില്‍ വിസയ്ക്ക് ഫീസ് ഉയര്‍ത്തി അമേരിക്ക. എച്ച് 1-ബി വീസയ്ക്ക് അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറാക്കി. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് നടപടിയില്‍ ട്രംപ് ഒപ്പുവച്ചു.’ഗോള്‍ഡ് കാര്‍ഡ് ഇമിഗ്രേഷന്‍’ പദ്ധതിയും പ്രഖ്യാപിച്ചു.കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
ട്രംപിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ വൈദഗ്ധ്യമുള്ള ജോലിക്കാര്‍ക്കുള്ള വിസയ്ക്ക് ഏകദേശം 215 ഡോളര്‍ നല്‍കേണ്ടതായി വരും. നിക്ഷേപക വിസയ്ക്കുള്ള തുകയും കുത്തനെ ഉയരും.
ടെക് കമ്പനികളില്‍ ഏറ്റവുമധികം ഡിമാന്റുള്ള ഹൈ സ്‌കില്‍ഡ് പോസ്റ്റിലേക്കുള്ള നിയമനത്തിന് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച് 1-ബി വിസ. 1990 മുതലാണ് പദ്ധതി ആരംഭിച്ചത്. പുതിയ നിരക്കുകള്‍ പ്രകാരം ഈ വിസ നേടാന്‍ ഏകദേശം 88 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ നല്‍കേണ്ടതായി വരും. നിലവില്‍ 1500 ഡോളറാണ് ഈ വിസയ്ക്കായി അപേക്ഷാര്‍ഥികള്‍ ഫീസിനത്തില്‍ നല്‍കി വരുന്നത്. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ടെക്കി പോസ്റ്റുകളിലേക്ക് കൂടുതല്‍ അമേരിക്കക്കാരെ കൊണ്ടുവരുന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇന്ത്യന്‍ ടെക്കികള്‍ക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാണ്.