സൗദി അറേബ്യയും പാകിസ്താനുമായുള്ള പ്രതിരോധക്കരാറില്‍ പ്രതികരണവുമായി ഇന്ത്യ. സൗദി അറേബ്യ ഇന്ത്യയോട് തന്ത്രപരമായ പങ്കാളിത്തം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ ശുഭപ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയും പാകിസ്താനുമായുള്ള പ്രതിരോധ കരാര്‍ വിശദമായി പരിശോധിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എല്ലാ മേഖലകളിലും സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗദിയും ഇന്ത്യയുമായുള്ളത് വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു.