ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കാത്ത റൈറ്റ് ഹാന്‍ഡ് ബാറ്റര്‍; ആരാണ് ബിസിസിഐയുടെ പുതിയ പ്രസിഡന്റാകുന്ന മിഥുന്‍ മാന്‍ഹാസ്

മുന്‍ ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന്‍ മാന്‍ഹാസ് ബിസിസിഐ തലപ്പത്തേക്ക്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം. സെപ്റ്റംബര്‍ 28 ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി ഇന്ത്യന്‍ ബോര്‍ഡിലെ എല്ലാ ഒഴിവുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനാണ് യോഗം ചേര്‍ന്നത്.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മാന്‍ഹാസിനൊപ്പം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രഘുറാം ഭട്ടിനേയും പരിഗണിച്ചിരുന്നു. എങ്കിലും മുന്‍തൂക്കം ലഭിച്ചത് മാന്‍ഹാസിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ നാഷണല്‍ ടീമില്‍ ഒരുവട്ടം പോലും കളിക്കാത്ത ക്രിക്കറ്റ് താരമാണ് മിഥുന്‍ മാന്‍ഹാസ്. ഫസ്റ്റ് ക്ലാസ് പ്ലേയറായ മാന്‍ഹാസ് 157 മത്സരങ്ങളില്‍ നിന്നായി 9714 റണ്‍സ് നേടിയിട്ടുണ്ട്. ഡല്‍ഹിക്കു വേണ്ടി 130 ലിസ്റ്റ് എ മത്സരങ്ങളും 91 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടറായിരുന്നു മാന്‍ഹാസ്. സെപ്റ്റംബര്‍ 28 നാണ് ബിസിസിഐ പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

മിഥുന്‍ മാന്‍ഹാസിനെ കുറിച്ച്

1997-98 ലാണ് മിഥുന്‍ മാന്‍ഹാസ് ക്രിക്കറ്റിലേക്ക് ചുവടുവെച്ചത്. മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ ഇടം നേടാന്‍ മാന്‍ഹാസിന് സാധിച്ചില്ല. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി തുടങ്ങിയ പ്രതിഭകളാല്‍ സമ്പന്നമായ ഇന്ത്യന്‍ നാഷണല്‍ ടീമില്‍ മാന്‍ഹാസിന് ഇടം ലഭിക്കാതെ പോയി.

ഡല്‍ഹി ടീമിന്റെ ക്യാപ്റ്റനായിരുന്നു മാന്‍ഹാസ്. ദേശീയ താരങ്ങളായ ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ് തുടങ്ങിയ താരങ്ങള്‍ ദേശീയ ടീമില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോല്‍ ഡല്‍ഹിയുടെ വളയം മാന്‍ഹാസിന്റെ കൈകളിലായിരുന്നു. 2015 ല്‍ ഡല്‍ഹി ടീമില്‍ നിന്നും ജമ്മു കശ്മീരിനു വേണ്ടി രഞ്ജി ട്രോഫിക്കായി കളിച്ചു. ജമ്മു സ്വദേശിയായ മാന്‍ഹാസിന്റെ തിരിച്ചുവരവായിരുന്നു അത്. എന്നാല്‍ പിന്നീട് കൂടുതല്‍ അവസരങ്ങള്‍ക്കായി താരം ഡല്‍ഹിയിലേക്ക് തിരിച്ചു പോയി.

2007/08 സീസണിലായിരുന്നു മന്‍ഹാസിന്റെ ഏറ്റവും മികച്ച പ്രകടനം. രഞ്ജി ട്രോഫി വിജയത്തോടെ ഡല്‍ഹിയുടെ നീണ്ട ചാമ്പ്യന്‍ഷിപ്പ് വരള്‍ച്ചയ്ക്ക് വിരാമമിട്ടത് മാന്‍ഹാസിന്റെ നേതൃത്വത്തിലായിരുന്നു. സെമിഫൈനലിലും ഫൈനലിലും ഗംഭീറായിരുന്നു ടീമിനെ നയിച്ചതെങ്കിലും ആ സീസണില്‍ മാന്‍ഹാസായിരുന്നു മികച്ചു നിന്നത്. 57.56 ശരാശരിയില്‍ 921 റണ്‍സാണ് സീസണില്‍ താരം നേടിയത്.

157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 9714 റണ്‍സാണ് താരം നേടിയത്. ഇതില്‍ 8554 റണ്‍സ് 206 രഞ്ജി ട്രോഫി ഇന്നിംഗ്സുകളില്‍ നിന്നാണ്. ചരിത്രത്തിലെ ഏഴാമത്തെ മികച്ച റണ്‍സ് വേട്ടയാണിത്. ഡല്‍ഹിക്കു വേണ്ടി 130 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 4126 റണ്‍സും 91 ടി20 മത്സരങ്ങളില്‍ നിന്ന് 1170 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടി കളിച്ചാണ് മാന്‍ഹാസിന്റെ തുടക്കം. 2008 മുതല്‍ 2010 വരെ ടീമിനൊപ്പം കളിച്ചു. പിന്നീട് ഇപ്പോള്‍ നിലവിലില്ലാത്ത പൂനെ വാരിയേഴ്‌സിന്റേയും താരമായിരുന്നു മാന്‍ഹാസ്. ഇതിനു ശേഷമാണ് എംഎസ് ധോണിക്കൊപ്പം 2014 ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുന്നത്. ഏഴ് സീസണില്‍ ചെന്നൈയ്‌ക്കൊപ്പം മാന്‍ഹാസുമുണ്ടായിരുന്നു.

2017 ഐപിഎല്ലില്‍ പഞ്ചാബിന്റെ അസിസ്റ്റന്റ് കോച്ചായിട്ടാണ് മാന്‍ഹാസിന്റെ തിരിച്ചുവരവ്. രണ്ട് വര്‍ഷത്തിനു ശേഷം ഇതേ പൊസിഷനില്‍ ആര്‍സിബിക്കു വേണ്ടിയും സേവനം അനുഷ്ഠിച്ചു. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അസിസ്റ്റന്റ് കോച്ചാണ് മാന്‍ഹാസ്.

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

Topics

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി...

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ...
spot_img

Related Articles

Popular Categories

spot_img