‘സ്പൈഡർ-മാന്’ പരിക്ക്, ഷൂട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും; മാർവല്‍ ചിത്രം പ്രതിസന്ധിയില്‍

മാർവല്‍ സൂപ്പർ ഹീറോ ചിത്രം ‘സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ ചിത്രീകരണത്തിനിടെ നായകന്‍ ടോം ഹോളണ്ടിന് പരിക്ക്. തലയ്ക്ക് പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടോമിന്റെ പരിക്ക് ഗുരുതരമല്ലെന്നും മറ്റാർക്കും പരിക്കില്ലെന്നും സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

മാർവലിന് ഒപ്പം സോണിയും ചേർന്നാണ് പുതിയ സ്പൈഡർമാന്‍ ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി സോണി തിങ്കളാഴ്ച യോഗം ചേരും. സ്റ്റുഡിയോയുടെ അടുത്തിറങ്ങാന്‍ പോകുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നുമാണ് ‘സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’. 2021ല്‍ റിലീസ് ആയ ‘സ്പൈഡർ-മാന്‍: നോ വേ ഹോം’ ആണ് സോണിയുടെ എക്കാലത്തെയും മികച്ച കളക്ഷന്‍ സ്വന്തമാക്കിയ സിനിമ. 1.91 ബില്യണ്‍ ഡോളറാണ് ആഗോള ബോക്സ്ഓഫീസില്‍ നിന്ന് ഈ സ്പൈഡർ-മാന്‍ ചിത്രം സ്വന്തമാക്കിയത്. ഇതിന് മുന്‍പ് ഇറങ്ങിയ ‘ഫാർ ഫ്രം ഫോം’ ഒരു ബില്യണ്‍ ഡോളർ കളക്ഷനാണ് നേടിയത്.

മാർവലിനെ സംബന്ധിച്ച് ‘സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’യില്‍ പ്രതീക്ഷകള്‍ ഏറെയാണ്. 2026ല്‍ റീലീസ് തീരുമാനിച്ചിരിക്കുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’യ്ക്ക് മുന്‍പ് റിലീസ് ആകുന്ന ഏക മാർവല്‍ ചിത്രമാണിത്. ഇതിന്റെ വിജയവും പ്രേക്ഷക സ്വീകരണവും മാർവല്‍ സിനിമാറ്റിക് യൂണിവേഴ്സിന് പ്രധാനമാണ്.

ടോം ഹോളണ്ടിന്റെ മുന്‍പിറങ്ങിയ മൂന്ന് സ്പൈഡർ-മാൻ ചിത്രങ്ങളുടെയും സംവിധായകന്‍ ജോൺ വാട്ട്സ് ആയിരുന്നു. എന്നാല്‍, ‘ഷാങ്-ചി: ലെജൻഡ് ഓഫ് ദ ടെൻ റിങ്സി’ന്റെ സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് ‘ബ്രാന്‍ഡ് ന്യൂ ഡേ’ സംവിധാനം ചെയ്യുന്നത്. മാർക്ക് റഫല്ലോ (ദി ഹൾക്ക്), ജോൺ ബെർന്താൽ (ദി പണിഷർ), സെൻഡായ, ജേക്കബ് ബറ്റലോൺ എന്നിവരാണ് ഈ സിനിമയില്‍ അണിനിരക്കുന്ന മറ്റ് താരങ്ങള്‍. ‘സ്ട്രേഞ്ചർ തിംങ്സ്’ താരം സാഡി സിങ്ക്, ‘സെവറന്‍സിലെ’ ട്രാമൽ ടിൽമാൻ എന്നിവരും സിനിമയുടെ ഭാഗമാണ്. ടോം ഹോളണ്ടിന്റെ ആദ്യ സ്‌പൈഡർ-മാൻ ചിത്രമായ 2017ലെ ‘ഹോംകമിംഗി’ലെ ഒരു ചെറിയ വേഷത്തിന് ശേഷം മൈക്കൽ മാൻഡോ ‘ദി സ്കോർപിയനായ’ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

2026 ജൂലൈ 31 ആണ് ബ്രാൻഡ് ന്യൂ ഡേയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, പരിക്ക് പൂർണമായി ഭേദമാകും വരെ ടോം ഹോളണ്ട് ചിത്രീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതില്‍ മാറ്റം വന്നേക്കും. അങ്ങനെയെങ്കില്‍ അത് ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ റിലീസ് നീളാനും കാരണമാകും.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img