അറസ്റ്റ് ഭയന്ന് നെതന്യാഹുവിന്റെ യാത്ര; ന്യൂയോര്‍ക്കിലെത്തിയത് വളഞ്ഞവഴിയില്‍

ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയത് യൂറോപ്യന്‍ വ്യോമപാത ഒഴിവാക്കി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റാണ് ഇത്തരമൊരു യാത്രയ്ക്ക് നെതന്യാഹുവിനെ നിര്‍ബന്ധിതനാക്കിയത്. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ നവംബറിൽ ഐസിസി നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ, രാജ്യത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് യൂറോപ്പിലെ ഐസിസി അംഗരാജ്യങ്ങളും നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് നെതന്യാഹുവിന്റെ വളഞ്ഞവഴി യാത്ര.

ഔദ്യോഗിക യാത്രാവിമാനമായ ‘വിങ്സ് ഓഫ് സീയോനി’ലായിരുന്നു നെതന്യാഹുവിന്റെ ന്യൂയോര്‍ക്ക് യാത്ര. യൂറോപ്യന്‍ വ്യോമപാത ഒഴിവാക്കിയാണ് വിങ്സ് ഓഫ് സീയോന്‍ ന്യൂയോര്‍ക്കിലേക്ക് പറന്നത്. ഗ്രീസ്, ഇറ്റലി അതിർത്തിയിലൂടെ മെഡിറ്ററേനിയൻ കടന്ന് ജിബ്രാൾട്ടർ കടലിടുക്കിലൂടെ യൂറോപ്യൻ രാജ്യങ്ങളെ തൊടാതെയാണ് നെതന്യാഹു ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഫ്രഞ്ച് വിമാനത്താവളം ഉള്‍പ്പെടുന്ന മധ്യ യൂറോപ്പിലൂടെ നേരിട്ട് യുഎസിലേക്ക് എത്താമെന്നിരിക്കെ, 600 കിലോമീറ്ററോളമാണ് നെതന്യാഹു അധികം യാത്ര ചെയ്തത്.

ഏതെങ്കിലുമൊരു സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലാന്‍ഡിങ് വേണ്ടിവന്നാല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭയമാണ് നെതന്യാഹുവിനെ ഇത്തരമൊരു യാത്രയ്ക്ക് നിര്‍ബന്ധിതനാക്കിയത്. നെതന്യാഹു രാജ്യത്ത് എത്തിയാല്‍ തടങ്കലിലാക്കുമെന്ന് അയര്‍ലന്‍ഡ് വ്യക്തമാക്കിയിരുന്നു. ഐസിസി അന്വേഷണവുമായി സഹകരിക്കുമെന്ന് സ്പെയിനും അറിയിച്ചിരുന്നു. അത്തരമൊരു നീക്കം സാധ്യമാണോ എന്നായിരുന്നു ഇറ്റലിയുടെ ചോദ്യം.

അതേസമയം, തടങ്കലിലാക്കില്ലെന്നായിരുന്നു ഫ്രാന്‍സിന്റെ നിലപാട്. സാധാരണയായി ഫ്രഞ്ച് വ്യോമപാതയാണ് ഇസ്രയേല്‍ വിമാനയാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത്. ഇക്കുറിയും ഇസ്രയേല്‍ അനുമതി തേടിയിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രാന്‍സ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാകാം ഇക്കുറി ഫ്രഞ്ച് വ്യോമപാതയും നെതന്യാഹു ഒഴിവാക്കിയത്.

Hot this week

ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ...

‘പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റ് ലോകം.വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ...

സ്നേഹം ഭൂമിയിൽ പിറന്ന ദിനം , ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിൽ

മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ...

ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ പതിപ്പുമായി ടാറ്റ; കരുത്തുറ്റ എ‍ഞ്ചിനുമായി വമ്പന്മാർ

ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ പതിപ്പ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഹാരിയറിൻ്റെയും സഫാരിയുടെയും...

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ...

Topics

‘ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ ഉദ്ദേശ്യമില്ല’; അനുരഞ്ജനശ്രമവുമായി ബംഗ്ലാദേശ്

ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായതോടെ അനുരഞ്ജന ശ്രമവുമായി ബംഗ്ലാദേശ്. ഇന്ത്യയുമായുള്ള ബന്ധം...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. വ്യോമ ട്രെയിൻ റോഡ് ഗതാഗതത്തെ...
spot_img

Related Articles

Popular Categories

spot_img