സംസ്ഥാന പര്യടനം; വിജയ് ഇന്ന് നാമക്കലിലും കരൂരിലും എത്തും

സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് ഇന്ന് നാമക്കലിലും കരൂരിലും എത്തും. കരൂരിൽ പ്രസംഗിക്കാനായി വിജയ് ആവശ്യപ്പെട്ട മൂന്ന് ഇടങ്ങളിലും പൊലീസ് അനുമതി നൽകിയില്ല.വിജയ്യുടെ സംസ്ഥാനപര്യടനം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രസംഗവേദികൾ സംബന്ധിച്ച് പൊലീസുമായുള്ള തർക്കം തുടരുകയാണ്.

വിജയ് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രസംഗിക്കാൻ സ്ഥിരമായി പൊലീസ് അനുമതി നൽകുന്നില്ലെന്നാണ് ടി വി കെയുടെ ആക്ഷേപം. കരൂരിൽ പ്രസംഗിക്കാനുള്ള സ്ഥലം തീരുമാനമായത് ഇന്നലെ ഉച്ചയ്ക്ക് മാത്രം. വിജയ് ആവശ്യപ്പെട്ട മൂന്ന് സ്ഥലങ്ങളിലും അനുമതി നൽകാതിരുന്ന പൊലീസ് കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമി സംസാരിച്ച വേലുച്ചാമിപുരത്ത് പ്രസംഗിക്കാൻ വിജയ്യോടും ആവശ്യപ്പെട്ടു. മറ്റു വഴികളില്ലാത്തതിനാൽ ടി വി കെയ്ക്ക് വഴങ്ങേണ്ടി വന്നു.മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്റെ യാത്രയ്ക്ക് മേൽ അനാവശ്യനിയന്ത്രണങ്ങൾ ഏർപെടുത്തുന്നുവെന്ന് വിജയ് ആരോപിച്ചിരുന്നു. ഇന്നും ഇക്കാര്യത്തിൽ രൂക്ഷ വിമർശനമുയർത്താനാകും വിജയ് ശ്രമിക്കുക. ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്നയാൾ എന്ന ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ആക്ഷേപത്തിനും വിജയ് മറുപടി നൽകിയേക്കും. നാമക്കലിൽ ആർ പി പുത്തൂരിൽ കെ എസ് സിനിപ്ലക്സിന് സമീപമാണ് വിജയ് പ്രസംഗിക്കുക.

Hot this week

പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ കൊല്ലാൻ കൊളംബിയൻ സർക്കാർ തീരുമാനം

പ്രശസ്ത മയക്കുമരുന്ന് രാജാവായിരുന്ന പാബ്ലോ എസ്കോബാറിന്റെ സ്വകാര്യ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട്...

നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു 

പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി...

കളിയാണ് മനസ്സിലെങ്കില്‍ കരിയറും അതുതന്നെയാകാം

സ്കൂള്‍ ജീവിത കാലഘട്ടത്തിലേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ പഠിപ്പിച്ച അധ്യാപകരെയൊക്കെ മറന്നാലും കായികാധ്യാപകനെയും...

സഞ്ജയ് ഖന്ന ബിപിസിഎൽ സിഎംഡി

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) പുതിയ ചെയർമാൻ ആൻഡ് മാനേജിംഗ്...

Topics

ഇസിനോഫിലിക് മെനിംജൈറ്റിസിന് അമൃത ആശുപത്രിയിൽ സൗജന്യ അഡ്വാൻസ്ഡ് പരിശോധന

ഇസിനോഫിലിക് മെനിംജൈറ്റിസ് സംശയിക്കുന്ന രോഗികൾക്ക് സൗജന്യമായി അഡ്വാൻസ്ഡ് സി.എസ്.എഫ് പി.സി.ആർ പരിശോധന...

പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി; വിലക്കയറ്റം ഉയരുന്നു

രാജ്യത്ത് ചില്ലറ വില അടിസ്ഥാനമാക്കിയ വിലക്കയറ്റം ഉയർന്നു. 2024 അടിസ്ഥാന വർഷമായി...

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂടുകൂടും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....
spot_img

Related Articles

Popular Categories

spot_img