‘ആര്‍ട്ടിക്കിള്‍ 200ന് ലേഖകന്‍ നല്‍കുന്ന വ്യാഖ്യാനം സര്‍ക്കാര്‍ നിലപാടല്ല’; രാജ്ഭവന്റെ ത്രൈമാസികയിലെ ലേഖനത്തെ തുറന്നെതിര്‍ത്ത് മുഖ്യമന്ത്രി

രാജ്ഭവന്റെ ത്രൈമാസികയില്‍ ഗവര്‍ണറുടെ അധികാരത്തെപ്പറ്റി പറയുന്ന ലേഖനത്തോട് പരസ്യമായി വിയോജിച്ച് മുഖ്യമന്ത്രി. ഇടക്കാലത്ത് ഉണ്ടായ അകല്‍ച്ച മറന്ന് മുഖ്യമന്ത്രി ചടങ്ങിന് എത്തിയത് മഞ്ഞുരുക്കമായി തോന്നിച്ചെങ്കിലും ലേഖനത്തിലെ അഭിപ്രായം സര്‍ക്കാരിന്‍േറതല്ല എന്ന് മുഖ്യമന്ത്രി തുറന്നു പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് ഗവര്‍ണര്‍ മൗനം പാലിച്ചു.

സര്‍വകലാശാല വിഷയങ്ങളില്‍ ഇടഞ്ഞ് നിന്ന ശേഷം മുഖ്യമന്ത്രി രാജ് ഭവിനിലേക്ക് എത്തുന്നു എന്നതായിരുന്നു ത്രൈമാസിക പ്രകാശനത്തെശ്രദ്ധാകേന്ദ്രമാക്കിയത്. ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചനയെന്ന നിര്‍ബന്ധം വെടിഞ്ഞ് ഗവര്‍ണറും സര്‍ക്കാരുമായി അടുക്കുന്ന സൂചന നല്‍കി. എന്നാല്‍ രാജ്ഭവനുമായുളള ബന്ധം വിയോജിപ്പുകള്‍ തുറന്നുപറയാന്‍ തടസമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. പ്രകാശനം ചെയ്ത രാജഹംസ് മാസികയില്‍ ഗവര്‍ണറുടെ അധികാരത്തെ കുറിച്ചുളള ലേഖനത്തിലെ ഉളളടക്കം സര്‍ക്കാര്‍ നിലപാടല്ലെന്ന് പറയാന്‍ മുഖ്യമന്ത്രി മടിച്ചില്ല.

വിയോജനാഭിപ്രായങ്ങളെ അനുവദിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വ്യക്തം ആക്കിയ മുഖ്യമന്ത്രി പ്രസംഗത്തിന്റെ ഉപസംഹാരത്തിലും വിമര്‍ശനം ഒളിപ്പിച്ചു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ കുറിച്ച് ശശി തരൂരിനോട് ചോദിച്ച് മനസിലാക്കിയെങ്കിലും മറുപടി പറയാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. രാജ്ഭവനെ ജനങ്ങളുടെ സ്ഥാപനം എന്ന നിലയില്‍ ലോക് ഭവനാക്കി മാറ്റണമെന്ന് ഡോ.ശശി തരൂര്‍ എം.പി.ആവശ്യപ്പെട്ടു. ഇതിനോട് യോജിച്ച ഗവര്‍ണര്‍2022ല്‍ തന്നെ ഈ നിലപാട് പറഞ്ഞിട്ടുണ്ടെന്നും വിശദീകരിച്ചു. ചടങ്ങില്‍ ക്ഷണം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.

Hot this week

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

Topics

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം

ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത 'എസ്ഐബി...

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക്...
spot_img

Related Articles

Popular Categories

spot_img