മലയാളം മിഷൻ “ബ്രിട്ടീഷ് കൊളംബിയ സറി ചാപ്റ്റർ ” പ്രവേശനോത്സവം നടത്തി

OHM ബിസി യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന മലയാളം സ്കൂളായ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി പുതിയ അധ്യയന വർഷ ആരംഭം ‘പ്രവേശനോത്സവം 2025’ നടത്തപെടുകയുണ്ടായി. സെപ്റ്റംബർ 25, 2025 വ്യാഴാഴ്ച സുറിയിലെ സ്റ്റെമാ ലേർണിംഗ് സെന്ററിൽ നടന്ന ആഘോഷത്തിൽ 25 ൽ അധികം വിദ്യാർത്ഥികളും , അവരുടെ  രക്ഷിതാക്കളും പങ്കെടുക്കുകയുണ്ടായി.

 വിശിഷ്ട അതിഥി പ്രശസ്ത  എഴുത്തുകാരൻ  അജയ് നായർ ക്ലാസുകൾ ഉത്‌ഘാടനം ചെയ്തു . മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ആയ ജോസഫ് ജോൺ കാൽഗറി  അധ്യക്ഷ പ്രസംഗത്തിൽ ഇന്നത്തെ കാലത്ത്  നമ്മളുടെ പുതിയ തലമുറ മലയാളം പടികേണ്ടതിന്റെ ആവശ്യകത  എടുത്തു പറഞ്ഞു .   ചടങ്ങിന് സ്കൂൾ കോ ഓർഡിനേറ്റർ രമ്യ നായർ സ്വാഗതവും അധ്യാപികയായ വത്സമ്മ നന്ദിയും പറഞ്ഞു . അധ്യാപകരായ അനുമോൾ ആർ എസ്, ബിബിൻ ചന്ദ്രകുമാർ, എന്നിവരും സംഘാടകരായ അരുൺ എ പി, ആശ നായർ , നീതു അനിൽ കുമാർ എന്നിവരും ആശംസകൽ അർപ്പിച്ചു . രമ്യ നായർ ഈവർഷത്തെ പഠ്യപദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.

ആറ് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മലയാള ഭാഷ പഠിക്കുന്നതിനോടൊപ്പം അവരുടെ കലാ-സാഹിത്യ-സാംസ്‌കാരിക ഉന്നമനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു പാഠ്യപദ്ധതിയാണ് ഇത്തവണ അധ്യാപകർ ആവിഷ്കരിച്ചിട്ടുള്ളത്, വിശദ വിവരങ്ങളും പ്രവാസി സമൂഹം മാതൃഭാഷ കുഞ്ഞുങ്ങളിലേക്കു പകർന്നു നല്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അധ്യാപകരായ അനുമോളും ബിബിനും രക്ഷിതാക്കളെ ഓർമ്മപെടുത്തുകയുണ്ടായി.

മലയാള ഭാഷയോടുള്ള ആകർഷണം കുട്ടികളിൽ ഉണർത്തുവാനും സമൂഹമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുവാനുമുള്ള ഈ സംരംഭം വിജയകരമായി നടത്താൻ  മുന്നോട്ടു വന്ന എല്ലാ രക്ഷിതാക്കൾക്കും, അധ്യാപകർക്കും വിശിഷ്യാ കുട്ടികൾക്കും സ്പോൺസർമാരായ Aarchitechura Enterprises നും റെജിമോൻ പളയത്തിനും, സംഘാടകരുടെ  പ്രത്യേകം നന്ദി അറിയിക്കുന്നു.

സറിയിൽ OHM ബിസിയുടെ ആഭിമുഘ്യത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടത്തപ്പെടുന്നത്. സറിയിൽ കൂടുതൽ ക്ലാസ്സുകളും മറ്റു മേഖലകളിൽ പുതിയ ക്ലാസ്സുകളും നടത്തുന്നതിനുമുള്ള പ്രാരംഭ പ്രവർത്തനങ്ങളിലാണ് ബ്രിട്ടീഷ് കൊളംബിയ ചാപ്റ്റർ. ബർണബി, സറി, ലാംഗ്ലി ഉൾപ്പെടുന്ന ലോവർ മെയിൻലാൻഡ് സ്ഥലങ്ങളിൽ ക്ലാസുകൾ സംബന്ധിക്കുന്ന വിവരങ്ങൾക്കായി BCMalayalamMission@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്. വിശദ വിവരങ്ങൾക്കായും ചിത്രങ്ങൾക്കായും മലയാളം മിഷൻ ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററിന്റെ സോഷ്യൽ മീഡിയ പേജുകളായ ഫേസ്ബുക് (https://www.facebook.com/share/162qM1PbNU/?mibextid=wwXIfr), ഇൻസ്റ്റാഗ്രാം (https://www.instagram.com/bcmalayalammission?igsh=NXMwdGdrdmJ2NmR2) എന്നിവ ഫോളോ ചെയ്യാവുന്നതാണ്.

ജോസഫ് ജോൺ  കാൽഗറി 

Hot this week

‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ്...

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം...

“2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്…; അനുഭവം പങ്കുവച്ച് ‘കാന്താര’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്....

ലോ ഫ്യുവലിൽ ഓടിയാൽ എട്ടിൻ്റെ പണി കിട്ടും; അറിയേണ്ടതെല്ലാം…

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഫുൾ ടാങ്ക് അടിക്കാൻ പറ്റിയെന്ന് വരില്ല....

മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബോധവല്‍ക്കരണ പരിപാടിക്ക് ബെംഗളൂരുവില്‍ തുടക്കം

മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍...

Topics

ഹൃദയമിടിപ്പായ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്മേക്കർ നൽകി

ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം...

ഹൃദയതാളങ്ങൾ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ- ലിസി ‘ഹൃദയസംഗമം

ആശങ്കയുടെ നാളുകൾ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങൾ ഒരേ വേദിയിൽ സംഗമിച്ചു....

പ്രേക്ഷകരെ കിടിലം കൊള്ളിച്ച്  പ്രഭാസ്;ദി രാജാസാബ് ട്രെയിലര്‍  പുറത്തിറങ്ങി!

പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു റിബല്‍ സ്റ്റാര്‍  പ്രഭാസ്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ട...
spot_img

Related Articles

Popular Categories

spot_img