ഓപ്പറേഷൻ വന രക്ഷ; രണ്ട് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്ക് സസ്പെൻഷൻ

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഇ. സിബി, അരുൺ കെ. നായർ എന്നിവരെ സസ്പെൻഡ് ചെയ്തു.

ഓപ്പറേഷൻ വന രക്ഷ എന്ന പേരിൽ ശനിയാഴ്ച രാവിലെയാണ് വിജിലൻസ് സംഘം സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്. ലാൻഡ് എൻഒസി, മരംമുറി അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടക്കുന്നു എന്നായിരുന്നു വിവരം. പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി, വള്ളക്കടവ് റേഞ്ചുകളിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.വള്ളക്കടവ് റേഞ്ച് ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് കരാറുകാരൻ 72 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. ഇതേ കരാറുകാരൻ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കൈമാറിയ ബാങ്ക് അക്കൗണ്ടുകളിൽ 31 ലക്ഷം രൂപ നിക്ഷേപിച്ചെന്നും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ ക്രമക്കേടും കൃത്യവിലോപവും നടന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെയാണ് സസ്പെൻഷൻ നടപടി.

കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും, തെറ്റ് ചെയ്താൽ ഏതു ഉന്നതനായാലും നടപടി എടുക്കുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

Hot this week

പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ കൊല്ലാൻ കൊളംബിയൻ സർക്കാർ തീരുമാനം

പ്രശസ്ത മയക്കുമരുന്ന് രാജാവായിരുന്ന പാബ്ലോ എസ്കോബാറിന്റെ സ്വകാര്യ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട്...

നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു 

പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി...

കളിയാണ് മനസ്സിലെങ്കില്‍ കരിയറും അതുതന്നെയാകാം

സ്കൂള്‍ ജീവിത കാലഘട്ടത്തിലേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ പഠിപ്പിച്ച അധ്യാപകരെയൊക്കെ മറന്നാലും കായികാധ്യാപകനെയും...

സഞ്ജയ് ഖന്ന ബിപിസിഎൽ സിഎംഡി

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) പുതിയ ചെയർമാൻ ആൻഡ് മാനേജിംഗ്...

Topics

ഇസിനോഫിലിക് മെനിംജൈറ്റിസിന് അമൃത ആശുപത്രിയിൽ സൗജന്യ അഡ്വാൻസ്ഡ് പരിശോധന

ഇസിനോഫിലിക് മെനിംജൈറ്റിസ് സംശയിക്കുന്ന രോഗികൾക്ക് സൗജന്യമായി അഡ്വാൻസ്ഡ് സി.എസ്.എഫ് പി.സി.ആർ പരിശോധന...

പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി; വിലക്കയറ്റം ഉയരുന്നു

രാജ്യത്ത് ചില്ലറ വില അടിസ്ഥാനമാക്കിയ വിലക്കയറ്റം ഉയർന്നു. 2024 അടിസ്ഥാന വർഷമായി...

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂടുകൂടും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....
spot_img

Related Articles

Popular Categories

spot_img