ശിശുക്ഷേമ സമിതിയിൽ മൂന്ന് കുഞ്ഞതിഥികൾ കൂടി; സംസ്ഥാനത്ത് ഒരേ ദിനം മൂന്ന് കുട്ടികൾ അമ്മത്തൊട്ടിലിൽ എത്തുന്നത് ഇതാദ്യം

സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയിൽ മൂന്ന് കുഞ്ഞ് അതിഥികൾ കൂടി എത്തി. ഒരേ ദിവസം മൂന്ന് കുട്ടികൾ അമ്മത്തൊട്ടിലിൽ എത്തുന്നത് ഇതാദ്യമായിട്ടാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. അരുൺ ഗോപി പറഞ്ഞു. മൂന്നും പെൺകുട്ടികളാണ്. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞുമാണ് എത്തിയത്. തിരുവനന്തപുരത്തെ കുട്ടികൾക്ക് അഹിംസ, അക്ഷര എന്നും ആലപ്പുഴയിലെ കുട്ടിക്ക് വീണ എന്നും പേരിട്ടു.

ആലപ്പുഴയിൽ 20 ദിവസം പ്രായമായ കുഞ്ഞാണ് എത്തിയത്. തിരുവനന്തപുരത്ത് രണ്ടാഴ്ച പ്രായമായ കുട്ടികളാണ് എത്തിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജി. അരുൺ ഗോപി പറഞ്ഞു. ഈ വർഷം ആകെ കിട്ടിയത് 23 കുട്ടികളാണ് അമ്മ തൊട്ടിലിലെത്തിയത്. 14 പെൺകുട്ടികളും ഒൻപത് ആൺകുട്ടികളും.

അതേസമയം, നവരാത്രിയുടെ അവസാന ദിവസമായ ഇന്ന് ശിശുക്ഷേമ സമിതിയിലെ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എഴുത്തിനിരുത്തി. ഒൻപത് കുട്ടികളെയാണ് വിദ്യാഭ്യാസ മന്ത്രി എഴുത്തിനിരുത്തിയത്. റോസ് ഹൗസിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിലും കുട്ടികളെ വിദ്യാഭ്യാസ മന്ത്രി എഴുത്തിനിരുത്തി.

Hot this week

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ  വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോൻ

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം...

പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

പ്രണയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ. ഏറ്റവും പുതിയ ഐ ഫോൺ...

‘ഞാൻ എന്തായാലും മാലാഖയല്ല’; പള്ളിയിലെ പെയിന്റിംഗിലെ മുഖച്ഛായ വിവാദത്തിൽ പ്രതികരിച്ച് മെലോണി

റോമിലെ ക്രൈസ്തവ ദേവാലയങ്ങളിലൊന്നിലെ മാലാഖയുടെ പെയിന്‍റിംഗിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ...

സമസ്തയുടെ നൂറ് വർഷങ്ങൾ; വാർഷിക സമ്മേളനത്തിന് കാസർഗോഡ് തുടക്കം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനത്തിന് കാസർഗോഡ് തുടക്കമായി....

Topics

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍

യുഎസ് പത്രം വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍. മുന്നൂറിലധികം പേര്‍ക്കാണ് ജോലി നഷ്ടമായത്....

കെ-റെയിലിനായി സർവേ നടത്തിയിട്ടും പണം നൽകാതെ സർക്കാർ; ലക്ഷങ്ങൾ കിട്ടാനുണ്ടെന്ന പരാതിയുമായി വികെ കൺസൾട്ടൻസി

കെ-റെയിലിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസിയ്ക്ക് വർഷങ്ങളായിട്ടും...

രവനീത് ബിട്ടവും രാഹുൽ ഗാന്ധിയും തമ്മിലുണ്ടായ വാക്‌പോര്; രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പൂരി

രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പൂരി. കേന്ദ്ര സഹമന്ത്രി രവനീത്...
spot_img

Related Articles

Popular Categories

spot_img