‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ വണ്‍’. വിജയദശമി ദിനത്തില്‍ റിലീസ് ആയ ചിത്രം മികച്ച കളക്ഷനും അഭിപ്രായവുമാണ് നേടിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ കന്നഡ ചിത്രം ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 60 കോടി രൂപയാണ് കളക്ട് ചെയ്തത്.

ബോക്സ്ഓഫീസ് കളക്ഷന്‍ ട്രാക്കർമാരായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രാകരം, പല ഹിറ്റ് ചിത്രങ്ങളെയും മറികടന്നാണ് ‘കാന്താര’യുടെ രണ്ടാം ഭാഗത്തിന്റെ മുന്നേറ്റം. സയ്യാരാ (22 കോടി രൂപ) , സിക്കന്ദർ (26 കോടി രൂപ), ഛാവാ (31 കോടി രൂപ) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഓപ്പണിങ് ഡേ കളക്ഷന്‍ സിനിമ മറികടന്നു.

നായകനായ ഋഷഭ് ഷെട്ടിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും. രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. കെജിഎഫ്, സലാർ തുടങ്ങിയ പാന്‍ ഇന്ത്യന്‍ സിനിമകള്‍ എടുത്ത ഹൊംബാലെ ഫിലിംസ് ആണ് സിനിമയുടെ നിർമാണം.

വലിയ ബജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. 25 ഏക്കറോളം വിസ്തൃതിയുള്ള പ്രത്യേകം സെറ്റിട്ടാണ് സിനിമയിലെ യുദ്ധരംഗം ചിത്രീകരിച്ചത്. ദേശീയ-അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെ, 500ലധികം പരിശീലനം നേടിയ പോരാളികളും 3,000ത്തോളം കലാകാരന്മാരും സഹകരിച്ചാണ് 45–50 ദിവസങ്ങളിലായി ഈ രംഗം ഷൂട്ട് ചെയ്തത്. സാങ്കേതികപരമായ മികവ് കൊണ്ട് കൂടിയാണ് സിനിമ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നത്.

Hot this week

കേരള ബ്ലാസ്റ്റേഴ്‌സ് കളത്തില്‍; ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം സീസണ്...

‘പാഠ പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

പാഠപുസ്തക വിതരണത്തെ വിമര്‍ശിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി...

എപ്സ്റ്റീന്‍ ഫയല്‍സ് വിഷയം; ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

എപ്സ്റ്റീന്‍ ഫയല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട്...

കോപ്പ ഡെല്‍ റെ: സെമി ആദ്യ പാദത്തില്‍ ബാഴ്‌സക്ക് നാലുഗോള്‍ പതനം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സമനിലയില്‍ കുരുങ്ങി ആര്‍സനല്‍

കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല്...

ഇന്ത്യന്‍ വിപണി പിടിക്കാൻ സ്ട്രാറ്റജിക്ക് പ്ലാനുമായി ജീപ്പ് ! പുത്തൻ എസ്‌യുവി അടുത്ത വര്‍ഷം എത്തിയേക്കും

ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങുകയാണ് അമേരിക്കൻ ഐക്കണിക് വാഹന ബ്രാൻഡായ...

Topics

ഇർഫാൻ ഖാനെ നായകനാക്കി ആലോചിച്ച സിനിമ, ഇന്ന് ഷാഹിദ് ചിത്രം; വെളിപ്പെടുത്തി സുതപ സിക്ദാർ

വിശാൽ ഭരദ്വാജ് ചിത്രം 'ഓ റോമിയോ' തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നു. ആദ്യ ഷോകൾ...

സാംസങ് ഗാലക്സി എസ്26 സീരീസിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ദക്ഷിണ കൊറിയന്‍ ടെക് ബ്രാന്‍ഡായ സാംസങ് ഏറ്റവും പുതിയ ഗാലക്സി എസ്26...

“ബംഗ്ലാദേശിനുള്ള പിന്തുണ തുടരും”; ബിഎൻപിക്കും താരിഖ് റഹ്മാനും അഭിനന്ദനങ്ങളറിയിച്ച് നരേന്ദ്ര മോദി

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)ക്ക് അഭിനന്ദനങ്ങളുമായി...
spot_img

Related Articles

Popular Categories

spot_img