പ്രേക്ഷകരെ കിടിലം കൊള്ളിച്ച്  പ്രഭാസ്;ദി രാജാസാബ് ട്രെയിലര്‍  പുറത്തിറങ്ങി!

പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു റിബല്‍ സ്റ്റാര്‍  പ്രഭാസ്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ട ചിത്രമായ   ദി രാജാ സാബിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 3 മിനിറ്റ് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള  ട്രെയിലറില്‍ കാണികളെ അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. യുവാവായും ജരാനരകള്‍ ബാധിച്ച ദുര്‍മന്ത്രവാദിയുമായ   രണ്ട് ഗെറ്റപ്പുകളിലാണ്  പ്രഭാസ് എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തിന് പൂര്‍ണ്ണമായും  നീതി പുലര്‍ത്തുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.   40,000 സ്‌ക്വയർഫീറ്റിലൊരുക്കിയ പടുകൂറ്റന്‍     ഹൊറർ  ഹൌസ് ആണ്  ചിത്രത്തിലെ ഹൈലൈറ്റ്. മലയാളി ആര്‍ട്ട് ഡയറക്ടര്‍ രാജീവനാണ് ഈ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 1,200 കോടി രൂപയുടെ ബ്ലോക്ക്ബസ്റ്റർ കളക്ഷന്‍ റിക്കോര്ഡ് നേടിയ ‘കൽക്കി 2898 എഡി’ക്ക് ശേഷം  എത്തുന്ന ഈ പ്രഭാസ് ചിത്രം വന്‍ വിജയമാകുമെന്നാണ്  നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. റൊമാന്റിക് രംഗങ്ങളിലും അമാനുഷിക രംഗങ്ങളിലും ഒരുപോലെ കത്തിക്കയറുന്ന പ്രഭാസിനെ ട്രെയിലറില്‍ കാണാന്‍ കഴിയും. 

അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 105 തിയേറ്ററുകളിലാണ് ഇന്ന് രാജാ സാബിന്‍റെ   ട്രെയിലർ ഉത്സവാന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിച്ചത്.   പീപ്പിൾ മീഡിയ ഫാക്ടറിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ട്രെയിലർ ഒരേസമയം തത്സമയം സംപ്രേക്ഷണം ചെയ്തത് ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് ആവേശം എത്തിച്ചു. 

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ സി കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി ആർ ഒ.: ടെന്‍ ഡിഗ്രി നോര്‍ത്ത്

Hot this week

മർകസ് ഖുർആൻ ഫെസ്റ്റിവലിന് നാളെ തുടക്കം

വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ...

 ലോകത്തിൽ ആദ്യമായിപീസ് പാർലമെന്റ്-കേരളത്തിൽ

വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിൽ ആദ്യമായി പീസ് പാർലമെന്റ് ജനുവരി...

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23ന്

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23-ആം തീയതി...

ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ബിജു സ്കറിയ

ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും...

ഭാവിയുടെ വിദ്യാഭ്യാസം പ്രതീക്ഷകളുടേത്: ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്

ആശങ്കകൾക്കപ്പുറം പ്രതീക്ഷകളുടെതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്(എം...

Topics

പാപം മനുഷ്യനെ  ദൈവാത്മാവിൽ നിന്ന് അകറ്റി, ശൂന്യതയിലേക് നയിക്കുന്നു; ഡോ. ലീന കെ.ചെറിയാൻ

ദൈവം തൻറെ ആത്മാവിനെ മനുഷ്യൻ്റെ ഉള്ളിലേക്കു ഊതിയപ്പോൾ  മനുഷ്യനു ജീവൻ ലഭിച്ചു...

ഗ്രാഫിക്സ് ഡിസൈനിംഗില്‍ മികവ് തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

ടൂണ്‍സ് ആനിമേഷന്‍സിന്റെ ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡിഫറന്റ്...

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങൾ ഏതൊക്കെ? ആവേശഭരിതരായി സിനിമാപ്രേമികൾ

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങളെപ്പറ്റിയാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച. കത്തോലിക്കാ...
spot_img

Related Articles

Popular Categories

spot_img